ഗ്രേസിനും അതേ പ്രശ്‌നം നേരിടേണ്ടി വന്നില്ലെ, അപ്പോള്‍ ഇത് എന്റെ തെറ്റാണോ? സാനിയ ഇയ്യപ്പന്‍
Entertainment news
ഗ്രേസിനും അതേ പ്രശ്‌നം നേരിടേണ്ടി വന്നില്ലെ, അപ്പോള്‍ ഇത് എന്റെ തെറ്റാണോ? സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 8:44 pm

ഹൈലൈറ്റ് മാളില്‍ വെച്ച് സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി പോയപ്പോള്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് സാനിയ ഇയ്യപ്പന്‍. സംഭവസ്ഥലത്ത് വെച്ച് തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞെങ്കിലും ഗ്രേസിന് അതിന് സാധിച്ചില്ലെന്നും പലരും അതിന്റെ പേരില്‍ ഗ്രേസിനെ കുറ്റപ്പെടുത്തിയെന്നും സാനിയ പറഞ്ഞു.

പലരും പറഞ്ഞത് തനിക്ക് നേരെയുണ്ടായത് നന്നായി എന്നാണെന്നും ഗ്രേസിന് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നുമാണെന്നും സാനിയ പറഞ്ഞു. ധന്യ വര്‍മയുമൊത്തുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഹൈലൈറ്റ് മാളില്‍ വെച്ച് മോശമായി പെരുമാറിയ ആളിനെ എനിക്ക് പെട്ടെന്ന് തല്ലാന്‍ പറ്റി. പക്ഷെ ഗ്രേസിന് ആ സമയത്ത് പെട്ടെന്ന് റിയാക്ട് ചെയ്യാന്‍ പറ്റിയില്ല. പക്ഷെ ഞാന്‍ ഗ്രേസിനോട് പറഞ്ഞിട്ടുണ്ട് നമ്മള്‍ അടിച്ചിട്ടൊന്നും ഈ നാട്ടില്‍ കാര്യമില്ലെന്ന്.

കുറേ പേര് പറഞ്ഞത് സാനിയക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് ഏറ്റവും വിഷമമായി പോയത് എന്നാണ്. സാനിയയുടെ വസ്ത്രധാരണരീതിക്ക് അവള്‍ക്ക് ഇത് തന്നെ കിട്ടണമെന്നാണ് പലരും പറഞ്ഞത്. അവരോടൊക്കെ ഞാന്‍ എന്താണ് പറയേണ്ടത്.

ഞാന്‍ അന്ന് ചെറിയ ഡ്രസ് ഇട്ടു വന്നു, അപ്പോള്‍ ഗ്രേസ് ഫുള്‍ കവര്‍ ചെയ്ത വസ്ത്രം ഇട്ടിട്ട് പോലും ഗ്രേസിനും നേരിടേണ്ടി വന്നത് ഇതൊക്കെ അല്ലെ. അപ്പോള്‍ ഇത് എന്റെ തെറ്റാണോ? അവിടെ കൂടി നിന്നവരുടെ പ്രശ്നമല്ലെ.

അന്ന് സാനിയ മാത്രമെ പ്രതികരിച്ചിട്ടുള്ളൂ, ഗ്രേസ് പ്രതികരിച്ചില്ല എന്നൊക്കെ പറഞ്ഞ് പലരും ഞങ്ങള്‍ക്കിടയില്‍ തന്നെ ഒരു ഡ്രിഫ്റ്റ് ഉണ്ടാക്കാന്‍ നോക്കി. ഗ്രേസ് തന്നെ ചോദിക്കാന്‍ തുടങ്ങി അവള്‍ തീരെ സ്ട്രോങ് അല്ലെയെന്ന്. ഇത് എന്റെ നാച്ചര്‍ ആണെന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു,” സാനിയ പറഞ്ഞു.

content highlight: actress saniya iyyappan about grace antony