തമിഴ് സൂപ്പര്‍ താരം വിജയ് പൂക്കിയാണെന്നും ആദ്യ കാഴ്ച്ചയില്‍ അധികം സംസാരിക്കാത്ത ആളാണന്ന് തോന്നുമെങ്കിലും അടുത്തറിഞ്ഞാല്‍ വളരെ രസികനായ ആളാണെന്നും നടി റെബ മോണിക്ക ജോണ്‍. ധീരം സിനിമയുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ്‌യുടെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.
‘ഒരു തമിഴ് പടം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ആരോ പറയുന്നത് കേട്ടു അറ്റ്‌ലിയുടെ കൂടെയാണ് അടുത്തതായി വിജയ് സാര്‍ പടം ചെയ്യുന്നതെന്നും ഒരു വുമണ്‍ സെന്‍ട്രിക് മൂവിയാണെന്നും. ഇത് കേട്ടപ്പോള്‍ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാനുള്ള പൊട്ടന്‍ഷ്യല്‍ എനിക്കുണ്ടെന്ന് തോന്നി. ചിത്രത്തിന്റെ കഥയോ കാര്യങ്ങളോ ഒന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് അറ്റ്‌ലി സാര്‍ക്ക് ഒരു മെസ്സേജയച്ചു.
Vijay Photo: BBC
വളരെ ആത്മാത്ഥമായിട്ടയച്ച സന്ദേശമായിരുന്നു അത്. അത് കണ്ടിട്ടാണ് അറ്റ്‌ലി സാറിന്റെ ഓഫീസില്‍ നിന്നും വിളി വരുന്നതും ബിഗിലിലേക്ക് എന്നെ സെലക്ട് ചെയ്യുന്നതും. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ വിജയ് സാറെ ഞാന്‍ കണ്ടു. എന്നോട് ആദ്യം തന്നെ ചോദിച്ചത് അമ്മ അനിതാവെ നീങ്ക താ പ്ലേ പണ്ണിങ്കെ എന്നാണ്. വളരെ സിപിംളായ വളരെ മിതഭാഷിയായ ആളാണ് അദ്ദേഹം. പക്ഷേ അദ്ദേഹവുമായി അടുത്തു കഴിഞ്ഞാല്‍ മനസ്സിലാവും അദ്ദേഹം ഒരു പൂക്കിയാണെന്ന്’ താരം പറഞ്ഞു.
വളരെ അടുത്തറിയുന്നവര്‍ക്കറിയാം അദ്ദേഹം ഭയങ്കര ഫണ്‍ ആണ്. അദ്ദേഹത്തിന്റെ പോക്കിരി എന്ന ചിത്രത്തിന്റെ അഭിമുഖമൊക്കെ കണ്ടിട്ടില്ലേ. അതു പോലെയാണ് അദ്ദേഹത്തിന്റെ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള സര്‍ക്കിളില്‍ പെരുമാറുക. ഇത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന സൈഡല്ല.
അത്രയും ദിവസം സെറ്റില്‍ നിന്ന് ഞങ്ങളെല്ലാവരും വളരെയധികം കണക്ടായി. എന്തെങ്കിലും തമാശ പറഞ്ഞു തുടങ്ങുമ്പോള്‍ അദ്ദേഹം അത് കേട്ട് ചിരിക്കും എന്നിട്ട് വിജയ് സാറും എന്തെങ്കിലും തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും’ റെബ പറയുന്നു.
ജിതിന്‍ സുരേഷ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് നായകനാവുന്ന ‘ധീരം’ ആണ് താരത്തിന്റെ പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, നിഷാന്ത് സാഗര്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കോഴിക്കോട് നഗരത്തെ ആസ്പദമാക്കി നടക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ കഥ പറയുന്നു.
Content Highlight: Actress reba monica john talks about actor vijay’s character