സമീപകാലത്ത് ഇന്ത്യ കണ്ട മഹത്തരമായ സിനിമ; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ പുകഴ്ത്തി റാണി മുഖര്‍ജി
The Great Indian Kitchen
സമീപകാലത്ത് ഇന്ത്യ കണ്ട മഹത്തരമായ സിനിമ; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ പുകഴ്ത്തി റാണി മുഖര്‍ജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th April 2021, 5:45 pm

കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

റാണിയുടെ മെസേജ് പൃഥ്വിരാജ്, ജിയോ ബേബിയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

സിനിമ കണ്ടുവെന്നും ബ്രില്യന്റ് ആയ സിനിമയാണെന്നും റാണി പറയുന്നു.


‘ഈ സിനിമ ഞാന്‍ ഇഷ്ടപ്പെട്ടുവെന്നും സമീപകാലത്ത് ഇന്ത്യയിലിറങ്ങിയ ഏറ്റവും മഹത്തരമായ സിനിമകളിലൊന്നാണിതെന്നും സംവിധായകനോട് പറയണം’ എന്നായിരുന്നു റാണി, പൃഥ്വിയ്ക്ക് അയച്ച മെസേജ്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജനുവരി 15 നാണ് ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

നേരത്തെ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ചിത്രം റിലീസ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ചിത്രം മികച്ച പ്രതികരണവും നിരൂപകശ്രദ്ധയും നേടിയിരുന്നു.

ഇതോടെ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Rani Mukharjee The Great Indian Kitchen Jeo Baby Prithviraj Sukumaran