ഞാനാണ് അച്ഛനേക്കാള്‍ മുമ്പേ സിനിമയില്‍ എത്തിയതെന്ന് മക്കളോട് പറയും, അതിനേക്കാള്‍ മുന്നേ സിനിമയിലെത്തിയവരുണ്ടെന്നാണ് ഇന്ദ്രന്റെ അമ്മ പറയുക: പൂര്‍ണിമ
Entertainment news
ഞാനാണ് അച്ഛനേക്കാള്‍ മുമ്പേ സിനിമയില്‍ എത്തിയതെന്ന് മക്കളോട് പറയും, അതിനേക്കാള്‍ മുന്നേ സിനിമയിലെത്തിയവരുണ്ടെന്നാണ് ഇന്ദ്രന്റെ അമ്മ പറയുക: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 8:03 am

ഇന്ദ്രജിത്ത് സിനിമയില്‍ എത്തുന്നതിന് മുമ്പ് താനാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചതെന്ന് മക്കളോട് ഇടക്കിടക്ക് പറയാറുണ്ടെന്ന് നടി പൂര്‍ണിമ. താന്‍ സിനിമയില്‍ ഹീറോയിന്‍ ആകുന്ന സമയത്ത് ഇന്ദ്രജിത്ത് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും പൂര്‍ണിമ പറഞ്ഞു.

ഭാര്യയും ഭര്‍ത്താവും ആണെങ്കിലും ജീവിതത്തില്‍ ഒറ്റക്കാണ് ഇരുവരും ഡിസിഷന്‍ എടുക്കാറുള്ളതെന്നും പൂര്‍ണിമ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാനാണ് ഫസ്റ്റ് ഹീറോയിനെന്ന് ഞാന്‍ എന്റെ മക്കളോട് ഇടക്കിടക്ക് പറയാറുണ്ട്. അച്ഛന്‍ അപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണെന്നൊക്കെ മക്കളോട് പറയും. അപ്പോള്‍ ഇന്ദ്രന്റെ അമ്മ പറയുക അതിനേക്കാള്‍ മുന്നേ കുറച്ച് ആളുകള്‍ സിനിമയിലുണ്ടെന്നാണ്.

രണ്ടുപേര്‍ക്ക് പരസ്പരം എന്തും സംസാരിക്കാനുള്ള സ്‌പേസ് ഉണ്ടായിരിക്കുക. അങ്ങനെയൊരു കംഫേര്‍ട്ട് സ്‌പേസ് ഉണ്ടാക്കാനാണ് ഞാനും ഇന്ദ്രനും ശ്രമിക്കുന്നത്. ചില സമയത്ത് അതിന് ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്. പക്ഷെ ചില സമയത്ത് ഞങ്ങള്‍ പരാജയപ്പെടും.

ഞങ്ങളുടെ അതിര്‍വരമ്പുകള്‍ ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളുടെ ജീവിതത്തില്‍ ഒറ്റക്കാണ് ഡിസിഷന്‍ എടുക്കുക. അവനവന്‍ തീരുമാനം എടുത്താല്‍ അതില്‍ മറ്റൊരാള്‍ ഇടപെടാറില്ല. അങ്ങനെ പരസ്പരം ബഹുമാനിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇതുവരെ വന്നിരിക്കുന്നത്.

എന്നെ ഇങ്ങനെയാക്കിയതില്‍ കുട്ടികള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടികളോട് ഇന്ദ്രന്‍ പലപ്പോഴും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡിസിഷന്‍ മേക്കിങ്ങില്‍ പലപ്പോഴും കുട്ടികള്‍ക്ക് പങ്കുണ്ടെന്ന്.

എനിക്ക് അതില്‍ ഭയങ്കര അഭിമാനം തോന്നി. കാരണം ഈ സമൂഹത്തില്‍ പുരുഷന്മാര്‍ പുറത്തേക്ക് വന്ന് കുട്ടികളോട് അഭിപ്രായങ്ങള്‍ ചോദിച്ചുവെന്ന് പറയുന്നത് എന്തോ വലിയ കാര്യമായി തോന്നി,” പൂര്‍ണിമ പറഞ്ഞു.

content highlight: actress pornima about indrajith