നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; മരണം ഐ.സി.യു ബെഡ്ഡുകള്‍ തെരഞ്ഞ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം
Movie Day
നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; മരണം ഐ.സി.യു ബെഡ്ഡുകള്‍ തെരഞ്ഞ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th May 2021, 7:51 pm

 

ന്യൂദല്‍ഹി: നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയിലായ സഹോദരനു വേണ്ടി ഐ.സിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രികള്‍ക്കായി പിയ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് മരണം. പിയ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ താമസിക്കുന്ന തന്റെ സഹോദരന്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിനായി ഐ.സി.യു വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രികള്‍ തേടുകയാണെന്നുമായിരുന്നു പിയ ട്വീറ്റ് ചെയ്തത്. രാവിലെ ആറുമണിക്കായിരുന്നു പിയയുടെ ആദ്യ ട്വീറ്റ്. മണിക്കൂറുകള്‍ക്ക് ശേഷം തന്റെ സഹോദരന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് പിയ ട്വീറ്റ് ചെയ്തത്.

കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഓക്സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു.പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Piya Bajpayee’s Brother Died Of Corona