മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല; പറ്റില്ല എന്ന് പറഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞ് അദ്ദേഹം തിരിച്ചുവിളിച്ചിട്ട് ഇങ്ങനെ പറയും; മമ്മൂട്ടിയെ കുറിച്ച് നൈല ഉഷ
Movie Day
മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല; പറ്റില്ല എന്ന് പറഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞ് അദ്ദേഹം തിരിച്ചുവിളിച്ചിട്ട് ഇങ്ങനെ പറയും; മമ്മൂട്ടിയെ കുറിച്ച് നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th June 2022, 11:35 am

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ തിയേറ്ററില്‍ വലിയ കയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മമ്മൂട്ടിയെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സീനില്‍ കണ്ടതിന്റെ എല്ലാ ആവേശവും ആരാധകര്‍ക്കുണ്ടായിരുന്നു. ചിത്രത്തിലെ ആ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി എത്തിയതിനെ കുറിച്ച് പറയുകയാണ് നടി നൈല ഉഷ. ഈ കഥാപാത്രം ചെയ്യാമോ എന്ന് മമ്മൂക്കയോട് ചോദിച്ചത് താനാണെന്നും നൈല പറയുന്നു.

‘ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു ആ റോളിലേക്ക് മമ്മൂക്ക എത്തണമെന്ന്. വേറെ ആര് ആ ക്യാരക്ടര്‍ വന്ന് ചെയ്തു കഴിഞ്ഞാലും നമുക്ക് ഇത്രയും ഒരു സര്‍പ്രൈസ് കിട്ടില്ല. അത് മമ്മൂക്ക ചെയ്യുമ്പോഴാണ് അതില്‍ ഒരു വൗ ഫാക്ടര്‍ ഉള്ളത്. മമ്മൂക്ക അപ്രോച്ചബിള്‍ ആയിരിക്കുമോ എന്ന് ചിന്തിച്ച് വേറെ ആരെയെങ്കിലും വെക്കണോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ മമ്മൂക്ക അല്ലാതെ വേറെ ആര് അത് ചെയ്താലും ശരിയാവില്ലെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. പ്രേക്ഷകര്‍ക്കും വൗ മമ്മൂക്ക എന്ന് തോന്നണം. ഞങ്ങളുടെയൊക്കെ ആഗ്രഹം പോലെ ഭാഗ്യത്തിന് മമ്മൂക്ക ഓക്കെ പറഞ്ഞു.

മമ്മൂക്കയുടെ അടുത്ത് ഘട്ടം ഘട്ടമായി ഞാന്‍ ചോദിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഞാന്‍ അങ്ങനെ വലിയ റിക്വസ്റ്റുകളുമായൊന്നും പോകാത്തതുകൊണ്ടായിരിക്കാം, പിന്നെ ഒറ്റ ശ്വാസത്തില്‍ ഞാന്‍ സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞുകൊടുത്തു. മമ്മൂക്കയുടെ യെസ് എന്ന് പറഞ്ഞാല്‍ ജോര്‍ജിനെ വിളിക്കാന്‍ പറ എന്നാണ്. അല്ലാതെ, ശരി ഞാന്‍ വന്ന് അഭിനയിക്കാം എന്നൊന്നും മമ്മൂക്ക പറയില്ല.

പിന്നെ അവര്‍ ജോര്‍ജേട്ടനെ വിളിച്ചു സംസാരിച്ചു. ഞാനായിരുന്നു മിഡില്‍ മാന്‍. ഭീഷ്മയുടെ ലോഞ്ചിന്റെ സമയത്ത് ദുബായില്‍ വെച്ച് എന്നെ കണ്ടപ്പോള്‍ എന്തായി സിനിമ എങ്ങനെയുണ്ട്, ഞാന്‍ കണ്ടില്ല ഞാന്‍ എന്നാ ഡബ്ബ് ചെയ്യാന്‍ വരേണ്ടത് എന്നാക്കെ അദ്ദേഹം ചോദിച്ചു. മമ്മൂക്കയെ അപ്രോച്ച് ചെയ്യാന്‍ എല്ലാവര്‍ക്കും പേടിയാണ്. സത്യം പറഞ്ഞാല്‍ മമ്മൂക്ക ഭയങ്കര പാവമാണ്. മമ്മൂക്ക അങ്ങനെ ആരേയും വിഷമിപ്പിക്കില്ല. പറ്റൂല എന്ന് പറഞ്ഞാലും അഞ്ച് മിനുട്ട് കഴിഞ്ഞ് വിളിച്ചിട്ട് പറയും ജോര്‍ജിന്റെ അടുത്ത് വിളിക്കാന്‍ പറ എന്ന്.

എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എത്രയോ സിനിമകള്‍. അദ്ദേഹം എന്ത് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുക എന്നതാണ്. ഹി ഈസ് അവര്‍ ബിഗ്ഗെസ്റ്റ് ലെജന്റ്. എന്റെ ഭയങ്കര ഡാര്‍ലിങ് ആണ് മമ്മൂക്ക. എന്റെ ഹൃദയത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. മമ്മൂട്ടിയാവുകയെന്നത് എളുപ്പമല്ല. അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ കരിയര്‍ കൊണ്ടുപോകുന്നത് അത്രയും പാഷനേറ്റ് ആയിട്ടാണ്.

ബോക്‌സ് ഓഫീസുകള്‍ ഇളക്കിമറിക്കുന്ന സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ നിന്ന് വരുന്നു. അതൊന്നും അത്ര എളുപ്പമല്ല. അദ്ദേഹം ഒരു സൂപ്പര്‍ഹ്യൂമണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മളെ മലയാള സിനിമയില്‍ ഏറ്റവും കരയിപ്പിച്ചത് മമ്മൂക്കയാണ്. മമ്മൂക്കയുടെ ചുണ്ട് വിതുമ്പിയാല്‍ കരയാത്ത മലയാളികള്‍ ഇല്ല. അതൊന്നും മറ്റൊരാളെക്കൊണ്ടും ചെയ്യാന്‍ കഴിയില്ല, നൈല ഉഷ പറഞ്ഞു.

Content Highlight: Actress Nyla Usha said she approched Mammootty on Priyan Oottathilanu Character