എനിക്ക് ഭയങ്കര നെഗറ്റിവിറ്റി തന്ന സിനിമയാണ് അത്: ഹിറ്റായപ്പോഴും സന്തോഷം തോന്നിയില്ല: നിഖില വിമല്‍
Malayalam Cinema
എനിക്ക് ഭയങ്കര നെഗറ്റിവിറ്റി തന്ന സിനിമയാണ് അത്: ഹിറ്റായപ്പോഴും സന്തോഷം തോന്നിയില്ല: നിഖില വിമല്‍
ആര്യ.പി
Tuesday, 21st July 2026, 5:45 pm

തന്റെ കഥാപാത്രത്തിന് വലിയ രീതിയില്‍ നെഗറ്റിവിറ്റി വന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തെ കുറിച്ചാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നിഖില സംസാരിച്ചത്.

ഫഹദ് ഭയങ്കര മനോഹരമായി അഭിനയിക്കുന്ന ആളായതുകൊണ്ട് താന്‍ പുള്ളിയെ പറ്റിച്ചു എന്നത് മാത്രം ഗ്ലോറിഫൈ ചെയ്യപ്പെട്ടെന്നും ശരിക്കും പ്രകാശന്‍ ആ കുട്ടിയെ പറ്റിക്കുന്നതുകൊണ്ടാണ് ആ കുട്ടി തിരിച്ചും പറ്റിക്കുന്നതെന്നും നിഖില പറഞ്ഞു.

‘എനിക്ക് ആദ്യമായി ഭയങ്കര നെഗറ്റിവിറ്റി വന്ന സിനിമയായിരുന്നു അത്. സിനിമ ഭയങ്കര ഹിറ്റായപ്പോഴും എനിക്ക് വിഷമമായിരുന്നു. (ചിരി).
ശരിക്കും പറയുകയാണെങ്കില്‍ പ്രകാശന്‍ എന്നെ പറ്റിച്ചതുകൊണ്ട് ഞാന്‍ പ്രകാശനെ പറ്റിച്ചതാണ്.

ഞാന്‍ പ്രകാശനില്‍ നിഖിലയും ഫഹദും photo: imdb

എന്നാല്‍ ഫഹദ് ഭയങ്കര മനോഹരമായി അഭിനയിക്കുന്ന ആളായതുകൊണ്ട് ഞാന്‍ പുള്ളിയെ പറ്റിച്ചു എന്നത് മാത്രം ഗ്ലോറിഫൈ ചെയ്യപ്പെട്ടു. ആ അര്‍ത്ഥത്തില്‍ എനിക്ക് വിഷമമുള്ള സിനിമയാണ്. മറ്റൊരര്‍ത്ഥത്തില്‍ സത്യന്‍ അന്തിക്കാടിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്.

ആ സിനിമയുടെ സെറ്റില്‍ സത്യന്‍സാറിനും കുമാര്‍സാറിനുമൊപ്പം കാരവനിലിരുന്ന് ഭക്ഷണം കഴിച്ച ഓര്‍മയുണ്ട്. കുമാര്‍ സാര്‍ ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്. ചിലതേ കഴിക്കൂ, ചിലത് കഴിക്കില്ല അങ്ങനെയൊക്കെ. അഖിലിനെയും കുമാര്‍ സാറിന്റെ മകനേയും കാരവനിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ ഞങ്ങളില്ലെന്നും അച്ഛന്‍മാര്‍ ഉണ്ടെങ്കില്‍ മനസമാധാനത്തോടെ കഴിക്കാനാവില്ലെന്നുമൊക്കെ പറയുന്നത് ഓര്‍മയുണ്ട്,’ നിഖില പറഞ്ഞു.

സത്യന്‍സാറിന്റെ ഭാഗ്യദേവത എന്ന സിനിമയില്‍ നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയ ലെജന്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നെന്നും നിഖില അഭിമുഖത്തില്‍ പറഞ്ഞു. ആ സിനിമ ചെയ്തില്ലായിരുന്നെങ്കില്‍ ഇവരെ കാണാനോ കൂടെ അഭിനയിക്കാനോ കഴിയില്ലായിരുന്നു, നിഖില പറഞ്ഞു.

നിഖില photo: Wallpaper Cave

അഭിമുഖത്തില്‍ അരവിന്ദന്റെ അതിഥികള്‍ സിനിമയെ കുറിച്ചും നിഖില സംസാരിച്ചു. അരവിന്ദനിലെ അതിഥികളിലെ എല്ലാവരുമായി ഇപ്പോഴും അടുത്ത ബന്ധമാണുള്ളത്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് എല്ലാവരും. മോഹനേട്ടനായാലും എല്ലാം. ഈ മൊമെന്റില്‍ വിളിച്ചാല്‍ എനിക്ക് അവിടുന്ന് തുടങ്ങാന്‍ പറ്റുന്ന രീതിയിലുള്ള റിലേഷനാണ് ഉള്ളത്. അവരെ കാണുമ്പോള്‍ ഉള്ളില്‍ നിന്ന് സ്‌നേഹം നിറയുമെന്ന് പറയില്ലേ. അങ്ങനെയാണ് എനിക്ക്.

ആ സിനിമയില്‍ കാണിക്കുന്ന ലോഡ്ജ് കുംഭകോണത്താണ് ഷൂട്ട് ചെയ്തത്. ആ ലോഡ്ജ് മൂകാംബികയിലാണെന്ന് കരുതി പലരും അന്വേഷിച്ചു പോകാറുണ്ട്.

കൂടാതെ കുടജാത്രിയില്‍ ക്രൂവിനോടൊപ്പം പോയതും അവിടെ ഷൂട്ട് ചെയ്തതുമൊക്കെ മറക്കാനാവാത്ത അനുഭവമാണ്. മൊത്തം ക്രൂ അവിടെ താമസിച്ച് രാവിലെ മലകയറുന്നു, ഡ്രസ് ചേഞ്ചിന് വേണ്ടി ഓരോ തവണ മലയിറങ്ങുന്നു. അതൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. മരിക്കുന്നതുവരെ മറക്കരുത് എന്ന് ഞാന്‍ വിചാരിക്കുന്ന സിനിമയാണ് അത്,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Actress Nikhila Vimal about Her Movie Njan Prakashan and  Negative role

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.