അല്‍ഫോണ്‍സ് പുത്രന്റെ 'പാട്ടില്‍' ഫഹദിന്റെ നായികയായി നയന്‍താര; സിനിമാ ചരിത്രത്തില്‍ പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രമെന്ന് ടാഗ് ലൈന്‍
New Malayalam Cinema
അല്‍ഫോണ്‍സ് പുത്രന്റെ 'പാട്ടില്‍' ഫഹദിന്റെ നായികയായി നയന്‍താര; സിനിമാ ചരിത്രത്തില്‍ പുതുമയില്ലാത്ത മൂന്നാമത്തെ ചിത്രമെന്ന് ടാഗ് ലൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th December 2020, 5:38 pm

കൊച്ചി: പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പാട്ടില്‍ നായിക – നായകന്മാരായി നയന്‍താരയും ഫഹദ് ഫാസിലും. അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തില്‍ നായികയായി നയന്‍താര എത്തുന്ന കാര്യം പുറത്തുവിട്ടത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. UGM Entertainments ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) ആണ് സിനിമ നിര്‍മ്മിക്കുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലും നായികയായി എത്തുന്നത് നയന്‍താരയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.

2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. നിവിന്‍പോളി നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം 2015 ല്‍ സംവിധാനം ചെയ്ത പ്രേമത്തിലും നായകന്‍ നിവിന്‍ പോളിയായിരുന്നു. നിവിന്റെ കരിയര്‍ ഹിറ്റ് കൂടിയായിരുന്നു പ്രേമം.

എന്നാല്‍ പ്രേമത്തിന് ശേഷം വലിയൊരു ഇടവേള തന്നെ അല്‍ഫോണ്‍സിന് വേണ്ടി വന്നു. ഇതിനിടെ 2018 ല്‍ സുഹൃത്ത് സുകുമാര്‍ തെക്കേപ്പാട്ടുമായി ചേര്‍ന്ന് തൊബാമ എന്ന സിനിമ നിര്‍മിച്ചിരുന്നു.

തന്റെ അടുത്ത ചിത്രം സംഗീതവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് അല്‍ഫോണ്‍സ് ചില അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇതിനായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി താന്‍ സംഗീതം അഭ്യസിക്കുകയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress  Nayanthara plays lead role with Actor  Fahad Fazil in the movie Paattu directed by Alphonse Putran.