മേക്കപ്പ് എനിക്ക് ദൈവത്തെ പോലെയാണ്; തൊട്ട് തൊഴുതാണ് മേക്കപ്പിടുക: നയന്‍താര
Entertainment news
മേക്കപ്പ് എനിക്ക് ദൈവത്തെ പോലെയാണ്; തൊട്ട് തൊഴുതാണ് മേക്കപ്പിടുക: നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 7:19 pm

മേക്കപ്പ് തനിക്ക് ദൈവത്തെ പോലെയാണെന്ന് നയന്‍താര. മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് അവ തൊട്ട് തൊഴുതാണ് ഇടാറുള്ളതെന്നും എല്ലാ ദിവസവും ഉപയോഗിക്കാറുള്ളത് കൊണ്ട് മേക്കപ്പ് തന്റെ ജീവിതമാണെന്ന് പറയാമെന്നും നയന്‍താര പറഞ്ഞു.

മേക്കപ്പ് പ്രൊഡക്ട്‌സില്‍ തനിക്ക് ഏറ്റവും ഇഷ്ടം കണ്‍മഷിയാണെന്നും ഇന്ത്യന്‍ സ്ത്രീകള്‍ പണ്ട് തണുത്ത കണ്‍മഷി കണ്ണ് നിറയെ എഴുതാറുള്ളതു പോലെ കണ്ണില്‍ നിറയെ കണ്‍മഷി എഴുതാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മേക്കപ്പ് എന്ന് പറഞ്ഞാല്‍ എനിക്ക് എന്റെ ജീവിതം പോലെയാണ്. എല്ലാ ദിവസവും ഞാന്‍ ഉപയോഗിക്കാറുണ്ട്. ആ ബേസിലാണ് ഞാന്‍ ജീവിതം പോലെയാണെന്ന് പറഞ്ഞത്.

ഒരുപാട് സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നുണ്ട്. ഒന്നുകൂടി സൗന്ദര്യം വര്‍ധിക്കാനും കുറച്ചു കൂടെ നന്നായിട്ട് ഇരിക്കാനുമൊക്കെ ചെയ്യുന്ന ഒരു കാര്യമാണ്. പക്ഷെ ഞങ്ങള്‍ക്ക് മേക്കപ്പ് എന്ന് പറഞ്ഞാല്‍ ദൈവത്തെ പോലെയാണ്. മേക്കപ്പ് ചെയ്യുന്നതിന് മുന്നെ അതിന് ഉപയോഗിക്കുന്ന പ്രോഡക്ട്‌സ് തൊട്ട് തൊഴുത് തുടങ്ങണമെന്നാണ്. അങ്ങനെയാണ് ഞാന്‍ ചെയ്യാറുള്ളത്.

മേക്കപ്പ് പ്രൊഡക്ട്‌സില്‍ എനിക്ക് ഏറ്റവും ഇഷ്ടം കണ്‍മഷിയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും കണ്‍മഷിയാണ്. വരുന്ന ബ്രാന്‍ഡിനനുസരിച്ച് ഞാന്‍ മാറ്റി മാറ്റിയാണ് ഉപയോഗിക്കാറുള്ളത്.

നമ്മള്‍ ഇന്ത്യന്‍ സ്ത്രീകള്‍ പണ്ട് തണുത്ത കണ്‍മഷി എഴുതില്ലെ, അതുപോലെ നിറയെ കണ്ണില്‍ പരന്ന് കിടക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ എപ്പോഴും കണ്‍മഷി കണ്ണില്‍ തേക്കാറുണ്ട്,” നയന്‍താര പറഞ്ഞു.

വിഘ്നേഷ് ശിവനും താരത്തിന്റെ റൗഡി പിച്ചേഴ്സ് പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ ഡയറക്ട് ചെയ്യുന്ന ചിത്രം ഹൊറര്‍ ഴോണറിലുള്ളതാണ്.

content highlight: actress nayanthara about makeup products