ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ; ഏറ്റെടുത്ത് ആരാധകര്‍
Entertainment news
ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ; ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th September 2021, 5:31 pm

 

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തുകയും ശേഷം സൂപ്പര്‍ താരങ്ങളുടേതടക്കം നായികാ വേഷങ്ങള്‍ ചെയ്ത് സിനിമാ ലോകത്ത് സ്വയം അടയാളപ്പെടുത്തിയ നടി കൂടിയാണ് മിയ.

താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. മകന്‍ ലൂക്കയുടെ മാമോദീസ ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്.

‘ബാപ്റ്റിസം സീരീസ് സ്റ്റാര്‍ട്ട്‌സ് ഹിയര്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് മിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിനു താഴെ ആരാധകരും കുഞ്ഞു ലൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by miya (@meet_miya)

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം തുടര്‍ന്നഭിനയിക്കുന്നതില്‍ അശ്വിന് എതിര്‍പ്പുകളില്ലെന്നും തത്കാലം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ് എന്നാണ് താരം അറിയിച്ചിരുന്നത്.

രാജസേനന്റെ ‘ഒരു സ്‌മോള്‍ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയില്‍ കാലെടുത്ത് വെക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലെ എല്‍സ കുരുവിള എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സൈജു കുറുപ്പ് നായകനായെത്തിയ ഗാര്‍ഡിയന്‍ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിക്രം നായകനാകുന്ന തമിഴ് ചിത്രം കോബ്ര, ഇന്‍ട്രു നേട്രു നാളെ തുടങ്ങിയ ചിത്രങ്ങളാണ് മിയയുടേതായി ഇനി വരാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Mia George shares baptization pictures of her son