'കൊച്ചേ നീ ബ്രാഹ്മണനാണ്, നിന്റെ രീതി വേറെയാണ്, നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ലെ'ന്ന് മമ്മൂക്ക പറഞ്ഞു: മേനക
Entertainment news
'കൊച്ചേ നീ ബ്രാഹ്മണനാണ്, നിന്റെ രീതി വേറെയാണ്, നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ലെ'ന്ന് മമ്മൂക്ക പറഞ്ഞു: മേനക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th January 2023, 11:38 pm

സുരേഷിനെ വിവാഹം കഴിക്കരുതെന്ന് തന്നോട് മമ്മൂട്ടി പറഞ്ഞിരുന്നുവെന്ന് മേനക. ഞങ്ങള്‍ വ്യത്യസ്ത വിഭാഗത്തിലുള്ളവരാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് മേനക പറഞ്ഞു.

സിനിമയുടെ സെറ്റില്‍ വെച്ച് സുരേഷ് തന്നെ വിളിച്ചപ്പോഴാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും അവര്‍ തമ്മില്‍ ചേരില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് മേനക പറഞ്ഞു. അമൃത ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു സെറ്റില്‍ വെച്ച് മമ്മൂക്ക എന്നോട് സുരേഷേട്ടനുമായുള്ള കല്യാണം വെണ്ടെന്ന് പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാനും മമ്മൂക്കയും ഡയലോഗ് പറഞ്ഞ് മരിക്കുന്ന സീനാണ് എടുക്കേണ്ടത്.

റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. പോയി വന്നപ്പോള്‍ താഴെ മമ്മൂക്ക കിടക്കുകയായിരുന്നു. അവനായിരിക്കും അല്ലെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് അതിന് എന്താണെന്ന് ഞാനും ചോദിച്ചു. കൊച്ചേ ഞാന്‍ ഒരു കാര്യം പറയാം നീ ബ്രാഹ്മണനാണ്, നിന്റെ രീതി വേറെയാണ്. അവനെ എനിക്ക് അറിയാം വേറെ ആള്‍ക്കാരാണ്. നിങ്ങള്‍ രണ്ടുപേരും ഒരിക്കലും ചേരില്ലെന്ന് മമ്മൂക്ക പറഞ്ഞു.

നിന്റെയും അവന്റെയും നന്മക്ക് വേണ്ടിയാണ് പറയുന്നതെന്നൊക്കെ അദ്ദേഹം വളരെ സീരിയസായിട്ട് പറഞ്ഞു. ഞങ്ങള്‍ നന്നായിട്ട് ജീവിക്കും കാണിച്ച് തരാമെന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം സുരേഷേട്ടനോട് അതിനെ പറ്റി പറയാറുണ്ട്,” മേനക പറഞ്ഞു.

സുരേഷ് തീരെ റൊമാന്റിക് അല്ലെന്നും താനാണ് എപ്പോഴും കൂടെ നടക്കുകയെന്നും മേനക പറഞ്ഞു. ”സുരേഷേട്ടന്‍ തീരെ റൊമാന്റിക് അല്ല. ഞാനാണ് കൂടെ എപ്പോഴും നടക്കുക. അദ്ദേഹത്തിന് നാണം പോലെയാണ്.

കമ്യൂണിക്കേഷന്റെ കാര്യത്തില്‍ ഞങ്ങള്‍ ബിഗ് സീറോയാണ്. അദ്ദേഹം ഒന്നും പറയില്ല. ശരിക്കും ഒന്നും എന്നോട് പറയില്ല. തലക്ക് അകത്ത് നൂറ് പ്രശ്‌നങ്ങള്‍ കൊണ്ട് നടക്കുകയാണെന്നാണ് എപ്പോഴും പറയുക. അല്ലാതെ പറയാന്‍ താല്‍പര്യമില്ലാഞ്ഞിട്ടല്ലെന്നാണ് ചോദിക്കുമ്പോള്‍ പറയുക,” മേനക പറഞ്ഞു.

content highlight: actress menaka about mammootty