സണ്ണി വെയ്ന്‍ - മഞ്ജു വാര്യര്‍ ഹൊറര്‍ ചിത്രം ചതുര്‍മുഖം തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Malayalam Cinema
സണ്ണി വെയ്ന്‍ - മഞ്ജു വാര്യര്‍ ഹൊറര്‍ ചിത്രം ചതുര്‍മുഖം തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th January 2021, 10:34 am

സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖം റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്.

രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളും ഒരുക്കിയിട്ടുണ്ട്.

സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കല നിമേഷ് എം താനൂര്‍, എഡിറ്റിംഗ് മനോജ്, മേക്കപ്പ് രാജേഷ് നെന്മാറ, കോസ്റ്റ്യൂം സമീറ സനീഷ്.

വി.എഫ്.എക്സ് പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ് ഗിരീഷ് വി സി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress Manju Warrier – Sunny Wayne Horror Movie Chaturmukham coming soon in Theater; Release announced