സിനിമയില്‍ തന്റെ നായകന്മാരായി അഭിനയിച്ചവരില്‍ തന്നെക്കാള്‍ നീളമുള്ളത് ഹിന്ദി നടന്‍ അര്‍ജുന്‍ കപൂറിനും തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനും മാത്രമാണെന്ന് നടി കൃതി സനോണ്‍. ബാക്കിയെല്ലാവരും തന്നെക്കാള്‍ നീളം കുറഞ്ഞവരാണെന്നും പക്ഷേ ചിത്രത്തിന്റെ കെമിസ്ട്രിയെ ഇത് ബാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസില്‍ ഭരദ്വരാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തന്നെക്കാള്‍ നീളം കുറഞ്ഞ നായകന്മാരുമായി അഭിനയിക്കുമ്പോഴുളള അനുഭവത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ഞാന്‍ അഭിനയിച്ചിട്ടുളള സിനിമകളില്‍ കൂടുതലും എന്നെക്കാള്‍ നീളം കുറഞ്ഞ കോ സ്റ്റാര്‍സിനെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അര്‍ജുന്‍ കപൂറും, പ്രഭാസും മാത്രമാണ് എന്റെ കൂടെ അഭിനയിച്ച എന്നെക്കാള്‍ നീളമുളള നടന്മാരെന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും ഇത് വലിയൊരു കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, കാരണം നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി പലപ്പോഴും ക്ലോസ് അപ്പ് ഷോട്ടുകളിലാണ് എന്നാണ് ഞാന്‍ കരുതുന്നത്.
എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ നീളം പ്രശ്‌നമായി വരാറുണ്ട്. ഞാന്‍ ഫ്‌ളാറ്റായിട്ടുള്ള ചെരിപ്പുകള്‍ ധരിച്ചും നടന്മാര്‍ ഹീല്‍സുള്ള ഷൂസുകള്‍ ധരിച്ചുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സീന്‍ ഷൂട്ട് ചെയ്യാറുളളത്,’ കൃതി പറഞ്ഞു.
അതേസമയം ഹൈറ്റുള്ള നടന്മാരുടെ കൂട്ടത്തില്‍ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ പേര് പറയാത്തതില്‍ കമന്റ് ബോക്‌സില്‍ കൃതിക്കെതിരെ താരത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ നെനൊക്കടെയിന്‍ എന്ന ചിത്രത്തിലാണ് കൃതിയും മഹേഷും ഒന്നിച്ചഭിനയിച്ചത്. കൃതി സനോണിന്റെ ആദ്യ ചിത്രം കൂടിയാണിത്.
തേരെ ഇഷ്‌ക് മെയിന്‍. Photo: theatrical poster/ Book my show
ധനുഷ് നായകനായ ഹിന്ദി ചിത്രം തേരെ ഇഷ്‌ക് മെയിന്‍ ആണ് കൃതിയുടെ തിയേറ്ററുകളിലുള്ള പുതിയ ചിത്രം. ആനന്ദ്.എല്‍.റായി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം നൂറു കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ധനുഷിന്റെ ആദ്യ ചിത്രമാണ് തേരെ ഇഷ്‌ക് മെയിന്‍. ഈ വര്‍ഷം നൂറു കോടി ക്ലബിലെത്തുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ജൂണില്‍ പുറത്തിറങ്ങിയ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത കുബേരയാണ് ആദ്യ ചിത്രം.
Content Highlight: Actress kriti sanon talks about shorter actors she acted with