കെ.പി.എ.സി ലളിത ഐ.സി.യുവില്‍; കരള്‍ മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്
Kerala News
കെ.പി.എ.സി ലളിത ഐ.സി.യുവില്‍; കരള്‍ മാറ്റിവെക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 4:58 pm

കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് നടി.

കുറച്ചു കാലമായി ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത.

അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress KPAC Lalitha hospitalised