എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടിലും കേരളത്തിലും നേര്‍വഴിയിലൂടെ അധികാരത്തിലെത്താന്‍ ബി.ജെ.പിക്കാവില്ല; കൃത്രിമവാതിലുകള്‍ സൃഷ്ടിക്കുകയാണെന്നും ഖുശ്ബു
എഡിറ്റര്‍
Friday 27th October 2017 1:24pm

ചെന്നൈ: പിന്‍വാതിലിലൂടെ തമിഴ്‌നാട്ടില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി ഖുശ്ബു. കേരളത്തിലും തമിഴ്‌നാട്ടിലും കടന്നുകൂടാന്‍ ബി.ജെ.പി കൃത്രിമവാതിലുകള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു ഖുശ്ബുവിന്റെ പരാമര്‍ശം. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുശ്ബു നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നു കയറാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. അവിട തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഏത് വഴിയിലൂടെയും ബി.ജെ.പി അധികാരം ഉണ്ടാക്കിയെടുക്കുക, അതിന് ശേഷം അവിടെ അവരുടെ രാഷ്ട്രീയം നടപ്പിലാക്കുക. അതുവഴി ഹിന്ദുരാഷ്ട്രം ഉണ്ടാക്കുക ഇതാണ് അവരുടെ അജണ്ട.

തമിഴ്‌നാട്ടിലും കേരളത്തിലും നേര്‍വഴിയിലൂടെ അധികാരത്തിലെത്താന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് വളഞ്ഞവഴി സ്വീകരിക്കുന്നത്.


Dont Miss താജ്മഹലില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കുക; അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനയ്ക്ക് കൂടി അനുമതി നല്‍കുക: ആര്‍.എസ്.എസ്


തന്റെ ശവത്തില്‍ ചവിട്ടി മാത്രമെ ജിഎസ്ടി നടപ്പാക്കൂ എന്നു പറഞ്ഞ മോദി അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം നേടിത്തന്നപോലെ പാതിരാത്രിയില്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടി ജി.എസ്.എടി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്. മോദി പറയുന്നതും പ്രവൃത്തിക്കുന്നതും രണ്ടാണ്. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ ബി.ജെ.പിക്കോ മോദിക്കോ ആയിട്ടില്ല.

മെര്‍സല്‍ എന്ന വിജയ് ചിത്രത്തിനെതിരായ ബി.ജെ.പി പ്രചരണങ്ങള്‍ക്കെതിരെയും ഖുശ്ബു രംഗത്തെത്തി. ചിത്രത്തിലെ ഒരു ഡയലോഗ് പോലും വെട്ടിമാറ്റേണ്ടതില്ല. ആരാധാനലയങ്ങളെക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ വേണമെന്നു തന്നെ എല്ലാവരും പറയണം. ജനവിരുദ്ധത നയങ്ങള്‍ക്കെതിരായ ഓരോ ഡയലോഗുകള്‍ക്കും തിയേറ്ററില്‍ കയ്യടി ലഭിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പറയാനുള്ളത് സിനിമയിലൂടെ പറഞ്ഞതെന്നും ഖുശ്ബു വ്യക്തമാക്കി.

Advertisement