എഡിറ്റര്‍
എഡിറ്റര്‍
ആ സമയത്ത് സുഹൃത്തുക്കള്‍ പോലും എന്നെ കൈവിട്ടു; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് ജോമോള്‍
എഡിറ്റര്‍
Sunday 2nd April 2017 11:18am

ജീവിതം അങ്ങനെയാണ് ചില സമയത്ത് എല്ലാവരും ചുറ്റുമുണ്ടാകും. ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ നമ്മള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷിച്ചവര്‍ പോലും നമ്മെ കൈവിടും- അത് തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്ന് പറയുകയാണ് നടി ജോമോള്‍.

പത്തു വര്‍ഷത്തിനു ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ജോമോള്‍ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ കുറിച്ച് ഓര്‍ക്കുകയാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്നു പോയപ്പോള്‍ കൂട്ടുകാര്‍ പോലും തന്നോട് അടുപ്പം കാണിച്ചില്ലെന്ന് ജോമോള്‍ പറയുന്നു.

അതാണു തന്നെ ഏറെ വേദനിപ്പിച്ചത്. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവരൊക്കെ തിരിച്ചു വന്നു. വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്തു പറയാനാണ് എന്നു ജോമോള്‍ ചോദിക്കുന്നു.

നമുടെ നല്ല സമയത്ത് സഹായം വാങ്ങിയവര്‍ പോലും നമുക്ക് ആവശ്യം വന്നപ്പോള്‍ തിരക്കു ഭാവിച്ചു. അപ്പോള്‍ അതിലേറെ തിരക്കു തനിക്കുണ്ട് എന്ന് താനും ഭാവിച്ചു. പുറമേ സ്‌നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാര്‍ത്ഥ സൗഹൃദം എന്നും ജോമോള്‍ പറയുന്നു.


Dont Miss സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ എന്തുവിലകൊടുത്തും തോല്‍പ്പിക്കണം: യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ; വിപ്പ് പുറത്ത്


2007 ല്‍ പുറത്തിറങ്ങിയ രാക്കിളിപാട്ടിലായിരുന്നു ജോമോല്‍ ഒടുവിലായി അഭിനയിച്ചത്. ഇപ്പോള്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം.

സിനിമയില്‍ വീണ്ടും എത്തി ഒരോ സീന്‍ എടുക്കുമ്പോഴും പേടിയായിരുന്നെന്ന് ജോമോള്‍ പറയുന്നു. എന്നാല്‍ വി.കെ.പി സഹായിച്ചു. പരീക്ഷ എഴുതി ഉത്തര കടലാസ് കിട്ടും മുമ്പുള്ള ടെന്‍ഷനിലാണ് ഓരോ ഷോട്ട് കഴിഞ്ഞും വി.കെ.പിയെ നോക്കുന്നത്. ഷോട്ട് കഴിഞ്ഞു നന്നായി എന്നുള്ള വി.കെ.പിയുടെ പ്രോത്സാഹനം ഒരു സമാധാനമാണ് എന്നും ജോമോള്‍ പറയുന്നു.

Advertisement