ദിൻജിത്ത് അയ്യത്താൻ്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ താരമായ നടിയാണ് ഫറ ഷിബ്‌ല. പിന്നീട് നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. കേരള ക്രൈം ഫയൽ എന്ന സീരിസിലെ ഫറയുടെ ഡോക്ടറുടെ റോൾ വളരെ ശക്തമായ കഥാപാത്രമായിരുന്നു. ഇപ്പോൾ നടി നിമിഷ സജയനെക്കുറിച്ച് സംസാരിക്കുകയാണ് ഫറ.
നയന്‍താര ഡാര്‍ക്ക് സ്‌കിന്‍ ആയിട്ട് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ആ സിനിമയിലെ ചെറുപ്പകാലം അവതരിപ്പിച്ചത് ഡാര്‍ക്ക് സ്‌കിന്‍ ആയിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റ് തന്നെയാണെന്നും ഫറ ഷിബ്‌ല പറയുന്നു.
അത്തരം സിനിമകള്‍ ഉറപ്പായിട്ടും നയന്‍താരയെ പോലെയുള്ള സ്റ്റാറിനെ മുന്നില്‍ കണ്ട് തന്നെ വരുന്ന സിനിമയാണെന്നും ഡാര്‍ക്ക് സ്‌കിന്‍ പോലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത്തരം ആളുകളെ കൊണ്ട് മാത്രം അഭിനയിപ്പിക്കുന്നത് പോസിബളല്ലെന്നും നടി പറഞ്ഞു.
തനിക്ക് നിമിഷയെ വലിയ ഇഷ്ടമാണെന്നും സ്‌കിന്‍ ഒരുതരത്തിലും പോളിഷ് ചെയ്യാതെയാണ് അവര്‍ ഓരോ സിനിമകളും ചെയ്തിരിക്കുന്നതെന്നും ഫറ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു നടി.
‘നയന്‍താര ഡാര്‍ക്ക് സ്‌കിന്‍ ആയിട്ട് ഒരു സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമ ഉറപ്പായിട്ടും നയന്‍താരയെ പോലെയുള്ള സ്റ്റാറിനെ വെക്കണമെന്ന് വിചാരിച്ചിട്ട് വരുന്നതാണ്. അതില്‍ തന്നെ അവരുടെ ചെറുപ്പകാലം ചെയ്തത് ശരിക്കും ഡാര്‍ക്ക് സ്‌കിന്‍ ആയിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റാണ്. ചില സമയത്ത് നമുക്ക് അങ്ങനെ ആര്‍ട്ടിസ്റ്റിനെ മാറ്റേണ്ടി വരും.
ഫഹദിനെയും സുരാജേട്ടനെയും വെച്ചിട്ട് വയസായ കഥാപാത്രം ചെയ്തു. അത് അവര്‍ അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് ചെയ്തുകാണാനുള്ള ആഗ്രഹം കൊണ്ടുകൂടി ക്രിയേറ്റേഴ്‌സ് എഴുതുന്നതാണ്. അവരുടെ കൂടെ മാര്‍ക്കറ്റ് വെച്ചിട്ട് എഴുതുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ ഡാര്‍ക്ക് സ്‌കിന്‍ പോലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത്തരം ആളുകളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാം എന്നത് പോസിബിളായിരിക്കില്ല.
എനിക്ക് നിമിഷയെ ഒക്കെ ഭയങ്കര ഇഷ്ടമാണ്. എന്ത് ഭംഗിയായിട്ടാണ് അവര്‍ ഓരോ സിനിമകളും ചെയ്യുന്നത്. സ്‌കിന്‍ ഒരു തരത്തിലും പോളിഷ് ചെയ്യാതെ, സ്‌കിന്‍ ടോണ്‍ മാറ്റാതെയാണ് അവര്‍ അഭിനയിക്കുന്നത്. എന്നാല്‍ സ്‌കില്‍ പോളിഷ് ചെയ്യുന്നുണ്ട്. ഭയങ്കര ബുദ്ധിമുട്ട് ആണ് അങ്ങനെ നില്‍ക്കാന്‍,’ ഫറ ഷിബ്‌ല പറയുന്നു.
Content Highlight: Actress Fara Shibla talking about Nimisha Sajayan