അഭിനയം നിര്‍ത്തിയോ: മറുപടിയുമായി ഭാമ
Malayalam Cinema
അഭിനയം നിര്‍ത്തിയോ: മറുപടിയുമായി ഭാമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th June 2021, 11:07 am

നിവേദ്യം എന്ന ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു.

എന്നാല്‍ വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഭാമ. ഇപ്പോള്‍ അഭിനയം നിര്‍ത്തിയോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ഇനി മടങ്ങി വരുമോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയത്. അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തത്ക്കാലത്തേക്ക് എന്നാണ് താരം മറുപടി നല്‍കിയത്.

മകളെ കുറിച്ചുള്ള ചോദ്യത്തിന് മകള്‍ സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ആറ് മാസമായെന്നും ഭാമ മറുപടി നല്‍കിയിട്ടുണ്ട്. മകളുടെ ചിത്രം പങ്കുവെക്കണമെന്ന ആരാധകരുടെ ആവശ്യത്തിന് അധികം വൈകാതെ ഉചിതമായ സമയത്ത് ചിത്രം പങ്കുവെക്കുമെന്നായിരുന്നു ഭാമ പറഞ്ഞത്.

ഇപ്പോള്‍ എവിടെയാണെന്ന ആരാധക ചോദ്യത്തിന് കൊച്ചിയിലാണെന്നാണ് താരം വ്യക്തമാക്കിയത്. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നും ഭര്‍ത്താവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭാമ പറഞ്ഞു. വയസ് എത്രയായെന്ന ആരാധകന്റെ ചോദ്യത്തിനും ഭാമ മറുപടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഭാമയും ദുബായില്‍ വ്യവസായിയായ അരുണും വിവാഹിതരായത്. വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമെന്ന് താരം പറഞ്ഞിരുന്നു.

മാര്‍ച്ച് 12നാണ് ഭാമ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണിയാണെന്ന വിശേഷമോ മകള്‍ ജനിച്ച വിവരമോ ഒന്നും ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Bhama About His Come Back