മാങ്ങയുള്ള മാവിലെ ആളുകള്‍ കല്ലെറിയൂ, എന്നെ ആരും എറിയുന്നില്ലല്ലോയെന്ന് കൃഷ്ണകുമാര്‍ പറയും: ബീന ആന്റണി
Entertainment news
മാങ്ങയുള്ള മാവിലെ ആളുകള്‍ കല്ലെറിയൂ, എന്നെ ആരും എറിയുന്നില്ലല്ലോയെന്ന് കൃഷ്ണകുമാര്‍ പറയും: ബീന ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th December 2022, 4:42 pm

ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബീന ആന്റണി. തന്നെക്കുറിച്ച് ആളുകള്‍ പറയുന്ന മോശം കാര്യങ്ങളെക്കുറിച്ചൊന്നും താന്‍ ശ്രദ്ധിക്കാത്തതിനെക്കുറിച്ച് പറയുകയാണ് നടി.

താന്‍ ബോള്‍ഡാണെന്നും പണ്ട് ഒരുപാട് മോശം സാഹചര്യങ്ങളുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്‍സ്റ്റഗ്രാമിന്റെ ഭ്രാന്ത് എനിക്ക് ഇപ്പോഴാണ് വന്നത്. ഇത് വരെ ഞാന്‍ ഇന്‍സ്റ്റ മൈന്‍ഡ് പോലും ചെയ്തിട്ടില്ല. ഇപ്പോള്‍ എനിക്ക് അതില്‍ ഫോട്ടോസും റീല്‍സും ഇടാന്‍ ഭയങ്കര ആവേശമാണ്. ഞാന്‍ അത് ഭയങ്കര എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ സജീവമായിട്ട് അതില്‍ ഉണ്ട്.

കുറച്ച് മധ്യവയസ്‌ക്കരായിട്ടുള്ളവരാണ് എന്റെ വലിയ ഫാന്‍സ്. പ്രായം കുറഞ്ഞവരിലും എന്നെ ഒരുപാട് ഇഷ്ടമുള്ളവരുണ്ട്. ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞാണ് അവര്‍ വരുക. അതൊക്കെ കേള്‍ക്കുന്നത് എനിക്കും സന്തോഷമാണ്.

ഞാന്‍ കുറച്ച് ബോള്‍ഡാണ്. ആള്‍ക്കാര്‍ മോശമായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യില്ല. അങ്ങനെ അവര്‍ പറയുന്നത് മൈന്‍ഡ് ചെയ്യുകയാണെങ്കില്‍ ഞാനെന്ന് പറയുന്ന ഒരു ആര്‍ട്ടിസ്റ്റ് ഇവിടെ ഉണ്ടാവില്ലായിരുന്നു.

പണ്ടൊക്കെ ഞാന്‍ അത്രയും ഫേസ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ കൃഷ്ണകുമാര്‍ പറയാറുണ്ടായിരുന്നു, മാങ്ങയുള്ള മാവിലെ ആളുകള്‍ കല്ലെറിയുകയുള്ളുവെന്ന്. ഞാന്‍ ഒരു മാങ്ങയുള്ള മാവാണെന്ന് അവന്‍ എപ്പോഴും പറയും, അവനെ ഒന്നും ആരും കല്ലെറിയുന്നില്ലയെന്നും പറയാറുണ്ടായിരുന്നു.

എന്നെ പറ്റി പറയുമ്പോള്‍ ആളുകള്‍ക്ക് കേള്‍ക്കാനും കാണാനും താല്‍പര്യം ഉണ്ട്. അതുകൊണ്ടാണ് എന്നെ പറ്റി പറയുന്നതെന്നും അതിന്റെ അര്‍ത്ഥം ഞാന്‍ വലിയ നടി ആയി എന്നാണെന്നും അവന്‍ പറയും. അതുകൊണ്ട് ആളുകള്‍ പറയുന്നത് പണ്ട് മുതലെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല,” ബീന ആന്റണി പറഞ്ഞു.

content highlight: actress beena antont talks about how she doesn’t care about the bad things people say about her