അവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും താന്‍ ഒന്നും കൂട്ടിയും കുറച്ചും പറയില്ലെന്ന നിലപാടാണ് പി.ടി സ്വീകരിച്ചതെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മകള്‍ക്ക് അപകടം നേരിട്ടത് പോലെയാണ് പി.ടി. തോമസ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ഉമാ തോമസ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു പി.ടി. തോമസ്. അതിക്രമത്തിന് ശേഷം നടിയെ നേരില്‍ കണ്ട ആദ്യത്തെ വ്യക്തികളില്‍ ഒരാളുമായിരുന്നു അദ്ദേഹം. 2021ലാണ് പി.ടി. തോമസ് അന്തരിച്ചത്.
2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ നടിയെ വാഹനത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. നിലവില്‍ കുറ്റകൃത്യം നടന്ന് എട്ടര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
നടന്‍ ദിലീപ് അടക്കം ഒമ്പത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. 261 സാക്ഷികളും 1700 രേഖകളുമാണ് കേസിലുള്ളത്. കേസില്‍ ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയിരുന്ന ഏതാനും നടീനടന്മാര്‍ പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 11നായിരുന്നു കേസിലെ വാദം പൂര്‍ത്തിയായത്.
Content Highlight: Actress attack case; Some people tried to influence PT Thomas; Uma Thomas reveals