നടിയെ ആക്രമിച്ച കേസ്; അതിജീവിതക്ക് സാക്ഷിമൊഴി നല്‍കരുതെന്ന ദിലീപിന്റെ ഹരജി തള്ളി ഹൈക്കോടതി
Kerala News
നടിയെ ആക്രമിച്ച കേസ്; അതിജീവിതക്ക് സാക്ഷിമൊഴി നല്‍കരുതെന്ന ദിലീപിന്റെ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2024, 5:35 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. അതിജീവിതക്ക് സാക്ഷിമൊഴി നല്‍കരുതെന്ന് ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ സാക്ഷിമൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സാക്ഷിമൊഴി അതിജീവിതക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഇതിന് എതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

കേസ് വാദം കേള്‍ക്കുന്നതിനായി മെയ് 30ലേക്കാണ് മാറ്റിയത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ട് അല്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

Content Highlight: Actress assault case; High Court rejects Dileep’s plea