മാതാ അമൃതാനന്ദമയി പറഞ്ഞതുകൊണ്ടു മാത്രമാണ് ചാനല്‍ പരിപാടിയില്‍ വന്നത്: ആനി
Daily News
മാതാ അമൃതാനന്ദമയി പറഞ്ഞതുകൊണ്ടു മാത്രമാണ് ചാനല്‍ പരിപാടിയില്‍ വന്നത്: ആനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2016, 9:25 am

annieവളരെക്കുറച്ച ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ മലയാളികളുടെ പ്രിയങ്കരിയാണ് ആനി. ആനി അഭിനയിച്ച “മഴയത്തും മുമ്പെ”, “അമ്മയാണെ സത്യം” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ആനി വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ഏറെക്കാലത്തിനുശേഷം ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ വീണ്ടും ആനി ഈ രംഗത്തേക്കു വന്നിരിക്കുകയാണ്.

മാതാ അമൃതാനന്ദമയി പറഞ്ഞതുകൊണ്ടുമാത്രമാണ് ഈ പരിപാടി ചെയ്തതെന്നാണ് ആനി പറയുന്നത്. “അമ്മയുടെ ഭക്തരാണ് ഞാനും ഏട്ടനുമെല്ലാം. അമ്മ പറയുമ്പോള്‍ നോ പറയാന്‍ പറ്റില്ലല്ലോ.” രാഷ്ട്ര ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആനി പറയുന്നു.

എന്നാല്‍ ഇത് സിനിമയിലേക്കുള്ള രണ്ടാം വരവിന്റെ തുടക്കമല്ലെന്നും ആനി വ്യക്തമാക്കി. ഇനിയൊരിക്കലും സിനിമയിലേക്ക് ഇല്ല എന്നാണ് അവര്‍ പറഞ്ഞത്.

“സിനിമയാണ് ഇന്നും ഞങ്ങളുടെ ചോറ്. സിനിമയോടുള്ള നന്ദിയും കടപ്പാടും എന്നുമുണ്ട്. പക്ഷേ വിവാഹത്തിനുശേഷം വീട്ടമ്മയായി കഴിയാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അന്നും ഇന്നും അങ്ങനെ തന്നെ. ഷാജിയേട്ടന്റെ ഭാര്യ എന്നറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റേതായ കരിയറോ ജീവിതമോ ഒന്നും ഞാന്‍ ആഗ്രഹിച്ചിട്ടേയില്ല.” ആനി പറയുന്നു.