അന്ന് മഞ്ജു ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു, പക്ഷെ എന്റെ കയ്യ് മുറുകെ പിടിച്ചു കിടന്നു: അനശ്വര രാജന്‍
Entertainment news
അന്ന് മഞ്ജു ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു, പക്ഷെ എന്റെ കയ്യ് മുറുകെ പിടിച്ചു കിടന്നു: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th March 2023, 12:24 pm

താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തി മഞ്ജു വാര്യരാണെന്ന് നടി അനശ്വര രാജന്‍. തനിക്ക് സപ്പോര്‍ട്ടും മോട്ടിവെഷനും തന്ന് മഞ്ജു വാര്യര്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.

ഉദാഹരണം സുജാതയില്‍ അഭിനയിക്കുമ്പോള്‍ തനിക് ഒരുപാട് പേടി ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മഞ്ജു ചേച്ചിയെക്കുറിച്ച് എവിടെ എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന അത്രമാത്രം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ചേച്ചി. ഉദാഹരണം സുജാത ചെയ്യുന്ന സമയത്ത് എനിക്ക് അത്രമാത്രം മോട്ടിവേഷനും സപ്പോര്‍ട്ടും തന്നത് ചേച്ചിയാണ്.

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ അത്രയും സപ്പോര്‍ട്ട് എനിക്ക് തന്നു. കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് എനിക്ക് ഭയങ്കര പേടി ആയിരുന്നു.

മഞ്ജു ചേച്ചി കിടക്കുന്ന സീനാണ്, എന്നോട് ഒന്നും മിണ്ടുന്നില്ല. പക്ഷേ എന്റെ കയ്യ് പിടിച്ചു കൊണ്ട് മെല്ലെ തടവി കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അത് ഭയങ്കര സപ്പോര്‍ട്ടായിരുന്നു,” അനശ്വര പറഞ്ഞു.

ബിജു മേനോനൊടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു.

”ബിജു ചേട്ടനും നല്ല സപ്പോര്‍ട്ട് ആണ്. സാരി ഒക്കെ ഉടുത്തിട്ടാണ് ഞാന്‍ സെറ്റില്‍ നടന്നത്. സാരി മടക്കി കുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കും. നീ ഒന്ന് അടങ്ങി ഇരിക്ക്. സാരി അഴിഞ്ഞു പോകുമെന്ന് പറയും. അതും ഇട്ട് ഓടി ചാടി നടക്കല്ലെന്ന് ഇടക്കിടക്ക് പറയും,” അനശ്വര പറഞ്ഞു.

Content highlight: actress anaswara rajan about manju warrier