മീ റ്റൂവിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അംബിക. തന്നെ സംബന്ധിച്ചിടത്തോളം മീ റ്റൂ (metoo) പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും കാസ്റ്റിങ് കൗച്ച്, മീ റ്റൂ പോലെയുള്ള വാക്കുകൾ ഇപ്പോൾ കേൾക്കുന്നതാണെന്നും അംബിക പറയുന്നു. അമൃത ടി.വിയിലെ പറയാം നേടാം എന്ന പരിപാടിയിൽ സംസാരിച്ചത് വീണ്ടും ശ്രദ്ധ നേടുകയാണ്.
തങ്ങൾ വർക്ക് ചെയ്യുന്ന സമയത്ത് ഒരാളോട് ദേഷ്യം തോന്നിക്കഴിഞ്ഞാൽ അതപ്പോൾ തന്നെ പറഞ്ഞ് തീർക്കുമെന്നും മീറ്റൂ എന്നൊരു കാര്യത്തിനെ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രൊഡ്യൂസറോടോ സംവിധായകനോടോ പറയണമെന്നും പിന്നത്തേക്ക് വെക്കരുതെന്നും നടി കൂട്ടിച്ചേർത്തു. പറഞ്ഞിട്ടും കേൾക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അടി കൊടുക്കണമെന്നും അവർ പറയുന്നു.
‘എന്നെ സംബന്ധിച്ചിടത്തോളം മീ റ്റൂ പോലെയുള്ള അനുഭവങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല,. കാസ്റ്റിങ് കൗച്ച്, മീ റ്റൂ എന്നൊക്കെ പറയുന്ന വാക്കുകൾ ഇപ്പോൾ കേൾക്കുന്നതാണ്. എനിക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.
പിന്നെ ഞങ്ങളൊക്കെ വർക്ക് ചെയ്യുന്ന സമയത്ത് ഒരാളിനോട് ദേഷ്യമോ അല്ലെങ്കിൽ വല്ലായ്മയോ തോന്നിക്കഴിഞ്ഞാൽ അത് അറിയിക്കുന്ന രീതിയിൽ പറഞ്ഞ് തീർക്കുകയാണ് അപ്പോൾ തന്നെ. അപ്പോൾ തന്നെ ഫിനിഷ് ചെയ്യുക. മീറ്റൂ എന്നൊരു കാര്യം ഉണ്ടെന്ന് പറഞ്ഞ് അതിനെ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല.
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ പറഞ്ഞ് ഇനി അപ്പോൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഷൂട്ടിങ് തീരുന്ന സമയത്ത് ഇങ്ങനെയാരു സംഭവം നടന്നു. ഇതിനൊരു പ്രതിവിധി നിങ്ങൾ കാണണമെന്ന് പ്രൊഡ്യൂസറുടെ അടുത്തോ അല്ലെങ്കിൽ ഡയറക്ടറുടെ അടുത്തോ പറഞ്ഞിട്ട് അപ്പോൾ തന്നെ അത് തീർക്കുക. പറഞ്ഞിട്ടും കേൾക്കാത്ത ആളുകൾ ആണെങ്കിൽ അടി കൊടുക്കുമ്പോൾ ശരിയാകും.’ അംബിക പറയുന്നു.
Content Highlight: Actress Ambika talking about Me Too