'സൂര്യപുത്രി' അമല തിരിച്ചുവരുന്നു
Movie Day
'സൂര്യപുത്രി' അമല തിരിച്ചുവരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 10:35 am

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അമല തിരിച്ചെത്തുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമല അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്.

പ്രണയവും ആഘോഷവും കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കടന്ന് ആറ് പേരുടെ കഥയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പറയുന്നത്. ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ രചയും സംവിധാനവും നിര്‍മാണവും. []

ലൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ ഒരു വേഷം ചെയ്യണമെന്നാവശ്യപ്പെട്ട് ശേഖര്‍ അമലയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആദ്യം നടി അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. അമലയ്ക്ക് പുറമേ ശ്രീയ സരണും അഞ്ജല സാവേരിയും ചിത്രത്തില്‍ വേഷമിടുന്നു.

എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയിലെ മായാവിനോദിനിയെന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തെലുങ്ക് നടന്‍ നാഗാര്‍ജുനയുമായുള്ള വിവാഹത്തിന് ശേഷമാണ് അമല സിനിമയില്‍ നിന്ന് വിട്ട് നിന്നത്. അമല 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്.