എഡിറ്റര്‍
എഡിറ്റര്‍
എന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ കളിച്ച്; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്
എഡിറ്റര്‍
Wednesday 23rd August 2017 4:21pm

മുംബൈ: ബ്ലൂവെയില്‍ ഗെയിം വാര്‍ത്തയായതിന് പിന്നാലെ കേരളത്തിലുള്‍പ്പെടെ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകള്‍ക്ക് ബ്ലൂ വെയില്‍ ഗെയിമുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതുപോലൊരു വെളിപ്പെടുത്തലാണ് നടി ഐശ്വര്യ രാജേഷും നടത്തിയത്. തന്റെ സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ഐശ്വര്യ രാജേഷ് പറയുന്നത്.

‘ഈ ഗെയിം നിരോധിക്കണം. ഒരുപാട് കൂട്ടികളാണ് ഇതിന് പിറകെ പോയി ആത്മഹത്യ ചെയ്യുന്നത്. എന്റെ അനിയന്റെ സുഹൃത്തിന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ.

കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ പക്വതയോടെ ഉപയോഗിക്കണം. പലരും ഇതിനെയൊക്കെ തെറ്റായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഐശ്വര്യ പറഞ്ഞതായി ബിഹൈന്‍വുഡ് റിപ്പോര്‍ട്ട് ചെയ്തു.

Advertisement