അഹാന കൃഷ്ണ സംവിധായകയാകുന്നു?; പോസ്റ്റര്‍ പങ്കുവെച്ച് താരം
Movie Day
അഹാന കൃഷ്ണ സംവിധായകയാകുന്നു?; പോസ്റ്റര്‍ പങ്കുവെച്ച് താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th October 2021, 8:57 pm

തിരുവനന്തപുരം: സംവിധായകയാകുന്നു എന്ന സൂചന നല്‍കി നടി അഹാന കൃഷ്ണ. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി അഹാന തന്നെയാണ് ഇതുസംബന്ധിച്ച ഒരു പോസ്റ്റര്‍ പങ്കുവെച്ചത്.

സംവിധാനം- അഹാന കൃഷ്ണ, സംഗീതം- ഗോവിന്ദ് വാസന്ത, ചായഗ്രഹണം- നിമിഷ് രവി എന്നെയുതിയ പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തത്. ഫസ്റ്റലുക്ക് പോസ്റ്ററും മറ്റു വിവരങ്ങളും നാളെ വെളിപ്പെടുത്തുമെന്നും അഹാന പറഞ്ഞു.

അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകള്‍. അടുത്തിടെയാണ് അഹാന കൊവിഡില്‍നിന്നും മുക്തി നേടിയത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ് അടി.

ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Actress Ahana Krishna hints at becoming a director