ഇന്നത്തെ അഭിരാമിയ്ക്ക് ഇങ്ങനെയുള്ള സിനിമകളോട് യോജിക്കാനാകില്ല; ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമയെക്കുറിച്ച് അഭിരാമി
Film News
ഇന്നത്തെ അഭിരാമിയ്ക്ക് ഇങ്ങനെയുള്ള സിനിമകളോട് യോജിക്കാനാകില്ല; ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമയെക്കുറിച്ച് അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd May 2021, 8:55 pm

കൊച്ചി: ഇന്നത്തെ തനിക്ക് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയോട് യോജിക്കാനാകില്ലെന്ന് നടി അഭിരാമി. 1999 ല്‍ ആ സിനിമ ചെയ്യുമ്പോള്‍ തനിക്ക് 15 വയസ് മാത്രമായിരുന്നു പ്രായമെന്നും അഭിരാമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സ്ത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു,’ അഭിരാമി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ താന്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുതെന്നും അഭിരാമി പറഞ്ഞു.

ജയറാമിനേയും അഭിരാമിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന്‍ ആയിരുന്നു ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ സംവിധാനം ചെയ്തത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിച്ചിരുന്നു.

സിനിമയ്‌ക്കെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Abhirami Njangal Santhushtaranu Jayaram Rajasenan