ഒടുക്കത്തെ കോണ്‍ഫിഡന്റ്‌സാണ് അഭിനവിന്, ഇടക്ക് കാണുമ്പോള്‍ എനിക്ക് തന്നെ പേടിയാകും: വിനീത് ശ്രീനിവാസന്‍
Entertainment news
ഒടുക്കത്തെ കോണ്‍ഫിഡന്റ്‌സാണ് അഭിനവിന്, ഇടക്ക് കാണുമ്പോള്‍ എനിക്ക് തന്നെ പേടിയാകും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 5:16 pm

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റസ് എന്ന സിനിമയുടെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്‌നെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. അഭിനവിനെ പോലെ താന്‍ വേറെയാരെയും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ കൂടെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും വിനീത് പറഞ്ഞു.

അഭിനവ് ഭയങ്കര കോണ്‍ഫിഡന്റാണെന്നും അതു കാണുമ്പോള്‍ തനിക്ക് പേടി തോന്നാറുണ്ടെന്നും ഒരു വീഴ്ച വന്നാല്‍ എങ്ങനെ അദ്ദേഹം ഹാന്റില്‍ ചെയ്യുമെന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അഭിനവിനെ പോലെ വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല. അഭിനവിനെ അറിയാവുന്ന എല്ലാവരും പറയുന്ന കാര്യമാണ്. അവന്‍ ഭയങ്കര യുനീക്കാണ്. എല്ലാര്‍ക്കും അവന്റെ കൂടെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല.

അവനെ മനസിലാക്കുന്ന ആളുകള്‍ തന്നെ വളരെ കുറവാണ്. മുഖത്ത് നോക്കി കാര്യം പറയും. അങ്ങനെ ഉള്ളവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പല കാര്യങ്ങളിലും ബോള്‍ഡായിട്ട് ഡിസ്‌കഷന്‍ എടുക്കാന്‍ പറ്റും.

സൂപ്പര്‍ കോണ്‍ഫിഡന്റാണ്. അവന്റ കോണ്‍ഫിഡന്‍സ് കണ്ടിട്ട് എനിക്ക് ഇടക്ക് പേടിയാകും. ഇവെന്തിനാണ് ഇത്ര കോണ്‍ഫിഡന്‍സ് എന്നെനിക്ക് തോന്നും. ഒരു വീഴ്ച വന്നാല്‍ ഇവന്‍ എങ്ങനെ ഹാന്റില്‍ ചെയ്യുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പണ്ട് തൊട്ടേ അവന്‍ ഇങ്ങനെയാണ്.

മുകുന്ദനുണ്ണിയുടെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് ഒക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ആളുകള്‍ ഇതെങ്ങനെയെടുക്കും എന്ന് ആലോചിച്ചിട്ടായിരുന്നു എന്റെ ടെന്‍ഷന്‍. ഞാന്‍ അതു പറയുമ്പോള്‍ പോലും അഭിനവിന്റെ കയ്യില്‍ കൃത്യം മറുപടി ഉണ്ടായിരുന്നു. എനിക്ക് ക്ലാസ് എടുക്കലായിരുന്നു അവന്റെ പരിപാടി,”വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTOR VINEETH SREENIVASAN ABOUT DIRECTOR ABHINAV SUNDAR NAYAK