കരിക്കിലെ ജോര്‍ജ് മുത്താണ്, ഇപ്പോള്‍ എന്നെ ഇടക്ക് വിളിക്കാറുണ്ട്: വിന്‍സി അലോഷ്യസ്
Entertainment news
കരിക്കിലെ ജോര്‍ജ് മുത്താണ്, ഇപ്പോള്‍ എന്നെ ഇടക്ക് വിളിക്കാറുണ്ട്: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st March 2023, 8:39 am

കരിക്കിലെ ജോര്‍ജ് അടിപൊളി പെര്‍ഫോമറാണെന്ന് നടി വിന്‍സി അലോഷ്യസ്. കരിക്കില്‍ ഒരുപാട് വേറെയും ആക്ടേര്‍സ് ഉണ്ടെങ്കിലും കൂടുതല്‍ ഇഷ്ടം അനു.കെ അനിയനെയാണെന്നും വിന്‍സി പറഞ്ഞു.

അനു.കെ അനിയന്‍ നല്ല പെര്‍ഫോമറാണെന്നും കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതി രസമായിട്ട് തോന്നിയിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കരിക്കിലെ ജോര്‍ജ് മുത്താണ്. അവന്‍ ഒരു അടിപൊളി പെര്‍ഫോമറാണ്. കരിക്കിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. പക്ഷെ ഇവന്റെ പെര്‍ഫോമന്‍സ് എനിക്ക് കുറച്ചുകൂടെ ഇഷ്ടമാണ്.

 

ഒരു ക്യാരക്ടറിനെ പിടിക്കുന്ന രീതി അല്ലെങ്കില്‍ ചിന്തിക്കുന്ന രീതിയൊക്കെ എനിക്ക് താല്‍പര്യം തോന്നിയിട്ടുണ്ട്. ജോര്‍ജിന്റെ രീതിയൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്നുവെച്ച് വലിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളല്ല.

കണ്ടറിവ് വെച്ചിട്ടാണ് എനിക്ക് അവനെക്കുറിച്ച് അറിയാന്‍ പറ്റിയത്. പിന്നെ ഇന്‍സ്റ്റയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നു. പിന്നീട് കരിക്കില്‍ അഭിനയിച്ചപ്പോള്‍ നേരിട്ടും പരിചയമായി. ഇപ്പോള്‍ എന്നെ ഇടക്ക് വിളിക്കാറുണ്ട്. ഒരോ പടങ്ങള്‍ കഴിയുമ്പോഴും എന്നെ വിളിക്കും. എങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്നൊക്കെ ചോദിക്കും.

എനിക്ക് അത് അറിയാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടാണ് വിളിക്കുന്നതെന്നൊക്കെ പറയും. ഞാന്‍ ഹിന്ദി മൂവി ചെയ്തപ്പോഴൊക്കെ അവന്‍ വിളിച്ചിട്ടുണ്ട്. എനിക്ക് അവന്റെ അഭിനയം ഇഷ്ടമാണ്. അവന് എന്റെ അഭിനയം ഇഷ്ടമാണോയെന്ന് എനിക്ക് അറിയില്ല,” വിന്‍സി അലോഷ്യസ് പറഞ്ഞു.

content highlight: actor vincy alocious about anu.k.aniyan