എന്റെ കർമഫലം ഞാൻ അനുഭവിച്ചോളാം; കാലമാണ് എന്റെ മരണം തീരുമാനിക്കുന്നത്: വിനായകന്‍
Kerala
എന്റെ കർമഫലം ഞാൻ അനുഭവിച്ചോളാം; കാലമാണ് എന്റെ മരണം തീരുമാനിക്കുന്നത്: വിനായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th December 2025, 1:03 pm

കൊച്ചി: ജനം ഇപ്പോഴും തന്റെ കൂടെ തന്നെയുണ്ടെന്ന് നടന്‍ വിനായകന്‍. താന്‍ എപ്പോള്‍ ചാകണമെന്ന് കാലം തീരുമാനിക്കുമെന്നും വിനായകന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ‘ആട് 3’യുടെ സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ വിനായകന്റെ കഴുത്തിന് പരിക്ക് പറ്റിയിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് താഴെ ‘ഇവന്‍ ചത്തില്ലേ’ എന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് വിനായകന്റെ പ്രതികരണം. തന്നെ കര്‍മ എന്താണെണ് ആരും പഠിപ്പിക്കേണ്ടെന്നും താന്‍ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ലെന്നും വിനായകന്‍ പറയുന്നു.

‘നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെടാ. വിനായകന്റെ കര്‍മഫലം വിനായകന്‍ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ട് വേണ്ട,’ വിനായകന്‍ കുറിച്ചു.

വിനായകന്‍ അഹംഭവിച്ചവനല്ല, അഹങ്കരിച്ചവനാണെന്നും വിനായകന്‍ പറഞ്ഞു. കാലം തന്നെ കൊല്ലുന്നത് വരെ സംസാരിച്ച് കൊണ്ടേയിരിക്കുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കുമെതിരായ വിവാദ പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടാണ് വിനായകന്റെ പ്രതികരണം.

‘എന്റെ തന്തയും
ചത്തു
സഖാവ് വി.എസും
ചത്തു
ഉമ്മന്‍ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്റുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോര്‍ജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു
ചത്തു
ചത്തു
ചത്തു,’ വിനായകന്റെ വിവാദ പരാമര്‍ശം.

അതേസമയം ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരിക്ക് പറ്റിയത്. തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് നടത്തിയ എം.ആര്‍.ഐ സ്‌കാനില്‍ ക്ഷതം കണ്ടെത്തുകയുമായിരുന്നു.

Content Highlight: Actor Vinayakan says people are still with him