വിവേകിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിജയ് എത്തി
national news
വിവേകിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിജയ് എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th April 2021, 7:39 pm

ചെന്നൈ: അന്തരിച്ച തമിഴ് നടന്‍ വിവേകിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ച് വിജയ്. ജോര്‍ജിയയില്‍ ദളപതി 65 ന്റെ ചിത്രീകരണത്തിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് വിജയ്, വിവേകിന്റെ വീട്ടിലെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂത്ത്, പ്രിയമാനവളെ, കുരുവി, തമിഴന്‍, ഖുശി തുടങ്ങി നിരവധി സിനിമകളില്‍ വിജയ്‌യും വിവേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ബിഗിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ച ചിത്രം.

ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു ഏപ്രില്‍ 16 ന് വിവേകിന്റെ അന്ത്യം. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vijay pays his respects to Actor Vivek after returning to Chennai from Georgia