ആ നേട്ടവും വിജയ്ക്ക് സ്വന്തം, കരിയറിലെ നാഴികക്കല്ല് പിന്നിട്ട് നടന്‍
Movie Day
ആ നേട്ടവും വിജയ്ക്ക് സ്വന്തം, കരിയറിലെ നാഴികക്കല്ല് പിന്നിട്ട് നടന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 3:10 pm

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ‘ബിഗില്‍’ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഇപ്പോള്‍ വിജയ്‌യുടെ കരിയറില്‍ പുതിയൊരു നേട്ടം കൂടെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.

തുടര്‍ച്ചയായി റിലീസ് ചെയ്ത  മൂന്നു സിനിമകള്‍ വേള്‍ഡ് വൈഡ് റിലീസിലൂടെ 250 കോടി നേടിയതാണ് ഇപ്പോഴത്തെ നേട്ടം.

2017 ലെയും 18 ലെയും റിലീസുകളായ ‘സര്‍ക്കാര്‍’, ‘മെര്‍സല്‍’ എന്നിവ വേള്‍ഡ് വൈഡ് റിലീസില്‍ 250 കോടി നേടിയിരുന്നു. ഇപ്പോള്‍ ബിഗിലും അതേ നേട്ടം ആവര്‍ത്തിച്ചു. ഒപ്പം തമിഴ്‌നാട്ടില്‍ നിന്നു മാത്രം തുടര്‍ച്ചയായി മൂന്നു സിനിമകള്‍ നൂറു കോടി പിന്നിട്ടതിന്റെയും നേട്ടം ഇനി വിജയ്ക്ക് സ്വന്തം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു മുമ്പ് രജനീകാന്തിന്റെ സിനിമകള്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്ന് വേള്‍ഡ്‌വൈഡ് റിലീസില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. രജനിയുടെ കബാലി, യന്തിരന്‍, പേട്ട എന്നീ സിനിമകള്‍ ലോക റിലീസിലൂടെ 100 കോടി കടന്നിരുന്നു.
അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നായികയായെത്തിയത് നയന്‍താരയായിരുന്നു. തമിഴ്‌നാട്ടിലെ റിലീസില്‍ നിന്നു മാത്രം ബിഗില്‍ ഇതുവരെ നേടിയിരിക്കുന്നത് 120 കോടി രൂപയാണ്.

ഒക്ടോബര്‍ 25നാണ് പുറത്തിറങ്ങിയത്. തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീത സംവിധാനം എ.ആര്‍ റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്.
മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്‌സ്ട്രാ ഷോകളുമാണ് ആദ്യദിനം കളിച്ചത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിഗിലിനു തൊട്ടു പിന്നിലായി കാര്‍ത്തിയുടെ ഏറ്റവും പുതിയ റിലീസായ ‘കൈദി’ എന്ന സിനിമയും മികച്ച അഭിപ്രായമാണ് നേടുന്നത്.