തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദന്‍
Entertainment news
തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th January 2023, 6:57 pm

ദേശീയവാദമാണ് തന്റെ മനസില്‍ ഉള്ളതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താന്‍ എപ്പോഴും പറയാറുള്ളതെന്നും അത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നുമാണ് നടന്‍ പറഞ്ഞത്.

ദേശീയവാദമാണ് തന്റെ മനസില്‍ എപ്പോഴും ഉള്ളതെന്നും സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തമാശക്ക് പോലും രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അവരുമായിട്ട് വഴക്കിടുമെന്നും ഉണ്ണി പറഞ്ഞു.

എല്ലാവരും തന്റെ സിനിമകള്‍ കാണണമെന്നും ഉണ്ണിയോട് ഇഷ്ടമാണെന്ന് ആളുകള്‍ പറഞ്ഞ് കൊണ്ടിരിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നിങ്ങള്‍ വീക്ക് ആയതുകൊണ്ടാണ് എന്നെക്കുറിച്ച് തെറ്റിദ്ധരിക്കുന്നത്. എന്റെ സ്വഭാവം വെച്ചിട്ട് ഞാന്‍ ഭയങ്കര സ്‌ട്രേറ്റ് ഫോര്‍വേര്‍ഡാണ്. മനസില്‍ തോന്നുന്നതെല്ലാം ഞാന്‍ പറയാറുണ്ട്.

ദേശീയവാദമാണ് എന്റെ മനസില്‍ എപ്പോഴും ഉള്ളത്. രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നത്. അത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഭയങ്കര ദേശീയവാദിയാണ്.

നമ്മള്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ തമാശക്ക് പോലും നിങ്ങള്‍ എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാനും നിങ്ങളുമായിട്ട് തെറ്റും. അതൊരു പൊളിറ്റിക്കല്‍ ഐഡിയോളജിയാണെങ്കില്‍ കുഴപ്പമില്ല. ഒരു പൊളിറ്റിക്കല്‍ കരിയര്‍ ഒന്നും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല.

കുഞ്ഞു കുട്ടികള്‍ തൊട്ട് പ്രായമായവര്‍ വരെ എന്റെ സിനിമ ഇഷ്ടത്തോടെ കാണണം. എന്റെ സിനിമ ആളുകള്‍ കണ്ട് എന്നെ ഇഷ്ടപ്പെടണം. അതാണ് എന്റെ ആര്‍ത്തി. സിനിമ കണ്ടിട്ട് ഉണ്ണിയോട് ഇഷ്ടമാണെന്ന് അവര്‍ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കണം. അതിലേക്കാണ് ഞാന്‍ പോകുന്നത്,” ഉണ്ണി മുകുന്ദന്‍.

content highlight: Actor Unni Mukundan says that nationalism is on his mind