ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്, ആളുകള്‍ ഇങ്ങനെ ചോദിക്കുന്നതില്‍ വിഷമമുണ്ട്: ഉണ്ണി ലാലു
Entertainment news
ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്, ആളുകള്‍ ഇങ്ങനെ ചോദിക്കുന്നതില്‍ വിഷമമുണ്ട്: ഉണ്ണി ലാലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th February 2023, 12:17 pm

ജിതിന്‍ ഐസക് സംവിധാനം ചെയ്ത് ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് രേഖ. വിന്‍സി അലോഷ്യസ് നായികയായെത്തിയ സിനിമയില്‍ നായകനാകുന്നത് സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ ഉണ്ണി ലാലുവാണ്. തങ്ങളുടെ സിനിമ നേരിടുന്ന അവഗണനയെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ് ഉണ്ണി.

ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇതെന്നും വലിയ തിയേറ്ററുകളിലൊന്നും ചിത്രം ഷോ നടത്തുന്നില്ലെന്നും ഇതോര്‍ത്ത് തങ്ങള്‍ക്ക് നല്ല വിഷമം ഉണ്ടെന്നും താരം പറഞ്ഞു. വലിയ താരങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് തങ്ങള്‍ക്ക് ഇത്രയും അവസരം മാത്രമാണ് കിട്ടുകയുള്ളെന്നും, ഇനി എല്ലാം പ്രേക്ഷകരുടെ കയ്യിലാണെന്നും ഫേസ്ബുക്കില്‍ ഉണ്ണി കുറിച്ചു.

 

‘ഞങ്ങളുടെ സിനിമ ”രേഖ’, വലിയ തീയേറ്ററുകളോ ഷോസോ ഒന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു, എന്താ ഷോകള്‍ കുറവാണല്ലോ ഞങ്ങളുടെ നാട്ടില്‍ ഷോയില്ലല്ലോ ,പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ.

സത്യം പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയുടെ പുറത്തുള്ള വിശ്വാസം മാത്രമാണ്. വലിയ സ്റ്റാര്‍സ് ഒന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങളെ കിട്ടുകയുള്ളു.

ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് ( ഒരു ഷോ) അത് കാണാന്‍ ശ്രമിക്കണം ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു,’ ഉണ്ണി ലാലു ഫേസ്ബുക്കില്‍ കുറിച്ചു.

content highlight: actor unni lalu’s facebook post about his new movie regha