വെയിറ്റ് ഗെയിനും ലോസുമൊക്കെ സ്വിച്ചിടുന്ന പോലെ; ഹൃത്വിക് റോഷന്‍ പറഞ്ഞ പോലെ എന്റെ ഒരു അഡ്രസ് ഉണ്ട്; വെയിറ്റ് മാനേജ്‌മെന്റിനെ പറ്റി സുദേവ് നായര്‍
Entertainment news
വെയിറ്റ് ഗെയിനും ലോസുമൊക്കെ സ്വിച്ചിടുന്ന പോലെ; ഹൃത്വിക് റോഷന്‍ പറഞ്ഞ പോലെ എന്റെ ഒരു അഡ്രസ് ഉണ്ട്; വെയിറ്റ് മാനേജ്‌മെന്റിനെ പറ്റി സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th June 2022, 1:48 pm

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം.

ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തില്‍ പല കാലഘട്ടത്തിലുള്ള കഥാപാത്രങ്ങളായി അഭിനേതാക്കള്‍ എത്തുന്നുണ്ട്. ഇതിന്റെ പോസ്റ്ററുകളും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പ്രായമുള്ള ഘട്ടം അവതരിപ്പിക്കാന്‍ വേണ്ടി ഭാരം കൂട്ടിയതിനെക്കുറിച്ച് നടന്‍ സുദേവ് നായര്‍ സംസാരിച്ചിരുന്നു. തന്റെ വെയിറ്റ് മാനേജ്‌മെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍സ്റ്റോപ്പ് മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ സുദേവ്.

എങ്ങനെയാണ് തുറമുഖത്തിലെ കഥാപാത്രത്തില്‍ എത്തിപ്പെട്ടത്, അത് തെരഞ്ഞെടുത്തത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”എന്നെ രാജീവ് രവി വിളിക്കുകയായിരുന്നു. ഇങ്ങനെ ഒരു കഥാപാത്രമുണ്ട് എന്ന് പറഞ്ഞു. ഇത് എനിക്ക് പറ്റിയ ഒരു റോളാണ്. എന്റെ പേഴ്‌സോണയും ലുക്കും ഒക്കെ വെച്ച് ആപ്റ്റായ ക്യാരക്ടറുമാണ്.

ക്യാരക്ടറിന് വ്യത്യസ്ത പ്രായം ഒക്കെ കാണിക്കാനുണ്ട് എന്ന് ഏകദേശം അതിന്റെ രണ്ട് മാസം മുമ്പ് രാജീവേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു. വെയിറ്റ് ഗെയിന്‍ ചെയ്യണം, അത് ഇപ്പോഴേ തുടങ്ങിക്കോ എന്ന് പറഞ്ഞു,” സുദേവ് നായര്‍ പറഞ്ഞു.

അതില്‍ പിന്നെ നമ്മള്‍ എക്‌സ്‌പേര്‍ട്ടാണല്ലോ എന്ന അവതാരകന്റെ കമന്റിനും സുദേവ് രസകരമായി മറുപടി പറയുന്നുണ്ട്.

”എനിക്ക് വെയിറ്റ് ഗെയിനും ലോസുമൊക്കെ സ്വിച്ച് ഇടുന്ന പോലെയാണ് (ചിരി).

എന്റെ 16 വയസ് മുതല്‍ ഞാന്‍ വെയിറ്റ് മാനിപുലേറ്റ് ചെയ്ത് ചെയ്ത് അത് എനിക്ക് പ്രാക്ടീസായി. കുറേ എഫേര്‍ട്ട് ഉണ്ട്. പക്ഷെ, ഹൃത്വിക് റോഷന്‍ പറയുന്നത് പോലെ എന്റെ ഒരു അഡ്രസ് ഉണ്ട്.

ആ അഡ്രസ് നമുക്കറിയാം, എവിടെ എത്തണമെന്ന് അറിയും. ആ അഡ്രസ് ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ മതി

എല്ലാ പ്രാവശ്യവും ചെയ്ത് ചെയ്ത് ആ അഡ്രസ് എനിക്ക് ബൈ ഹാര്‍ട്ട് ആയി,” സുദേവ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജൂണ്‍ പത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന തുറമുഖത്തിന്റെ റിലീസ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്‍ എന്നായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നത് സംബന്ധിച്ച് അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും കൃത്യമായ അറിയിപ്പ് വന്നിട്ടില്ല.

Content Highlight: Actor Sudev Nair about his weight loss and gain for Thuramukham movie