ശ്രീനിവാസന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th December 2025, 9:00 am
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു അദ്ദേഹം. 48 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ ശ്രീനിവാസന് സാധിച്ചിട്ടുണ്ട്.
200ലധികം സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ സിനിമയില്‍ നിന്നെല്ലാം രണ്ട് വര്‍ഷത്തോളമായി വലിയ ഇടവേളയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനാല്‍ ഇന്ന് പുലര്‍ച്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight: Actor Sreenivasan Passed away
