‘സന്ദേശം’ പോലെയൊരു സിനിമ ഇന്നത്തെ കാലത്ത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ശ്രീനിവാസന്‍. ‘സന്ദേശം’ പോലെയൊരു സിനിമ കൊണ്ടൊന്നും ഇനി കാര്യമില്ലെന്നും ആക്ഷേപഹാസ്യം കൊണ്ട് രാഷ്ട്രീയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
” ആക്ഷേപഹാസ്യം കൊണ്ടൊന്നും ഇനി കാര്യമില്ല. രാഷ്ട്രിയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസമൊക്കെ നഷ്ടമായി. ഇന്നത്തെ രാഷ്ട്രീയം അതുംകടന്ന് പോയിരിക്കുന്നു. പിണറായി വിജയന്‍ എം.എല്‍.എയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ട്.