'ന്യൂദല്‍ഹി ഹിറ്റായപ്പോള്‍ പൊട്ടിക്കരഞ്ഞ മമ്മൂക്ക'; പ്രിവ്യൂ ഷോ കണ്ട് മമ്മൂട്ടി തിരിച്ചുവന്നെന്ന് പ്രിയന്‍സാര്‍ പ്രവചിച്ചു: ഷറഫുദ്ദീന്‍
Entertainment news
'ന്യൂദല്‍ഹി ഹിറ്റായപ്പോള്‍ പൊട്ടിക്കരഞ്ഞ മമ്മൂക്ക'; പ്രിവ്യൂ ഷോ കണ്ട് മമ്മൂട്ടി തിരിച്ചുവന്നെന്ന് പ്രിയന്‍സാര്‍ പ്രവചിച്ചു: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 11:33 am

മലയാള സിനിമയുടെ ഇതിഹാസങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് പറയുകയാണ് നടന്‍ ഷറഫുദ്ദീനും വിനയ് ഫോര്‍ട്ടും.

100 കോടി, 500 കോടി കണക്കിനൊക്കെ ഒരുപാട് മുകളിലാണ് ഇവരുടെ സ്ഥാനമെന്നും മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങള്‍ വെച്ച് ലാലേട്ടനേയോ മമ്മൂക്കയേയോ കൗണ്ട് ചെയ്യാന്‍ പറ്റില്ലെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ തുടരുന്ന മമ്മൂക്കയേയും ലാലേട്ടനേയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുതെന്നായിരുന്നു ഷറഫുദ്ദീന്‍ പറഞ്ഞത്.

എത്ര ഫ്‌ളോപ്പുകള്‍ വന്നാലും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഇവരെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്കയുടെ ന്യൂദല്‍ഹിയെന്നും ഷറഫുദ്ദീന്‍ പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ മമ്മൂക്കയുടെ ന്യൂദല്‍ഹിയുടെ കഥ നമുക്ക് എല്ലാവര്‍ക്കും അറിയാം. ആക്ടേഴ്‌സിന് മാത്രമല്ല സാധാരണ പിള്ളേര്‍ക്ക് വരെ അറിയാം. പ്രിയന്‍സാര്‍ പറഞ്ഞത് അറിയാം.

അദ്ദേഹം ന്യൂദല്‍ഹിയുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം ദേ, മമ്മൂട്ടി തിരിച്ചുവരികയാണെന്ന് പറഞ്ഞു. അതൊക്കെ നമുക്ക് ഗൂസ് ബംബ്‌സ് കിട്ടുന്ന സാധനമാണ്. അപ്പോള്‍ എന്തവസ്ഥയില്‍ ഡൗണ്‍ ആയിട്ടായിരിക്കും അദ്ദേഹം തിരിച്ചുവന്നത്,’ ഷറഫുദ്ദീന്‍ പറയുന്നു.

ന്യൂദല്‍ഹിയുടെ റിലീസ് വരുന്നത് നായര്‍സാബിന്റെ ലൊക്കേഷനിലാണ്. ആ ദിവസം മമ്മൂക്ക ലാന്റ് ഫോണില്‍ പൊട്ടിക്കരഞ്ഞെന്ന് കേട്ടിരുന്നു. അദ്ദേഹത്തെ അങ്ങനെ വിചാരിക്കാന്‍ കഴിയില്ലല്ലോ എന്ന ചോദ്യത്തിന് ആ കരച്ചില്‍ നമ്മുടെ ഉള്ളിലും ഉണ്ടെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

‘നമ്മുടെ ഉള്ളില്‍ കിടന്നുള്ള ഈ ആഗ്രഹം ഉണ്ടാകുമല്ലോ. അത് നമ്മുടെ ഇമോഷനെ പുറത്തേക്ക് തള്ളിക്കളയും. ആ കരച്ചില്‍ എല്ലാവര്‍ക്കും കിട്ടും,’ ഷറഫുദ്ദീന്‍ പറഞ്ഞു.

ഈ പറയുന്ന 500 കോടിയുടെയൊക്കെ ഒരുപാട് മുകളില്‍, ഒരു ആര്‍ടിസ്റ്റ് എന്ന തരത്തില്‍ മൂല്യമുള്ള മനുഷ്യരാണ് മമ്മൂക്കയും ലാലേട്ടനുമെന്നായിരുന്നു വിനയ് ഫോര്‍ട്ട് പറഞ്ഞത്.

‘നമ്മള്‍ ഈ പറയുന്ന മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങള്‍ വെച്ച് ഇവരെ കൗണ്ട് ചെയ്യാന്‍ പറ്റില്ല. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഇവര്‍ ചെയ്ത കഥാപാത്രങ്ങളും സിനിമകളും എവിടെയോ നില്‍ക്കുകയാണ്.

പൈസ വെച്ച് തുലനം ചെയ്യാവുന്ന അവസ്ഥയിലുള്ള വ്യക്തികളല്ല ഇവര്‍. ലെജന്ററി ആളുകളാണ്. ഇനി എത്ര വര്‍ഷം മലയാള സിനിമ ഉണ്ടായക്കഴിഞ്ഞാലും ഇവര്‍ അച്ചീവ് ചെയ്ത ആര്‍ടിസ്റ്റിക് ജീനിയസ് എന്ന് പറയുന്ന ഏരിയയിലേക്ക് ഒരു മനുഷ്യനും ടച്ച് ചെയ്യാന്‍ പറ്റില്ല. ഈ പറയുന്ന 500 കോടിക്കും മുകളിലാണ് ഇവര്‍ അച്ചീവ് ചെയ്ത കാര്യങ്ങള്‍,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Sharafudheen about Mohanlal and Mammootty and their Movies