ശബ്ദം കാരണം ഗുണത്തേക്കാൾ ദോഷം; സിനിമയിൽ അവസരങ്ങൾ വരെ നഷ്ടമായി: ഷമ്മി തിലകൻ
Malayalam Cinema
ശബ്ദം കാരണം ഗുണത്തേക്കാൾ ദോഷം; സിനിമയിൽ അവസരങ്ങൾ വരെ നഷ്ടമായി: ഷമ്മി തിലകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th December 2025, 6:37 pm

മലയാള സിനിമയിൽ എന്നും ഓർക്കപ്പെടുന്ന പേരാണ് തിലകന്റേത്. തിലകനെ പോലെ മകൻ ഷമ്മി തിലകനും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. 1986-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ ഷമ്മി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ഷമ്മി ചെയ്തു.

ഷമ്മി തിലകൻ,Photo: Shammi Thilakan/Facebook

2001-ൽ റിലീസ് ആയ മോഹൻലാൽ നായകനായി അഭിനയിച്ച പ്രജയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിൽ മാത്രമല്ല ഡബ്ബിങിലും സജീവമാണ് ഷമ്മി. വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ക്യാരക്ടർ റോളിലുമെല്ലാം ഒരുപോലെ ഷമ്മി തിളങ്ങി നിൽക്കാറുണ്ട്.

തന്റെ ശബ്ദം കൊണ്ട് കുറെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിലും കൂടുതൽ തനിക്ക് ദോഷമാണുണ്ടായതെന്ന് പറയുകയാണ് അദ്ദേഹം. യെസ് 27 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമ്മി.

‘ശബ്ദം കാരണം എനിക്ക് ഗുണത്തേക്കാൾ ദോഷമാണുണ്ടായിട്ടുള്ളത്. കാരണം പലരും എന്റെ ഈ ശബ്‌ദം കാരണം ഞാൻ ഒരു ജാഡക്കാരനായ വ്യക്തിയാണെന്നാണ് കരുതുന്നത്. ആ കാരണം കൊണ്ട് സിനിമയിൽ പലപ്പോളും അവസരങ്ങൾ വരെ നഷ്ടമായിട്ടുണ്ട്. ഒരു സംവിധായകൻ വരെ എന്റെ എടുത്ത് പറഞ്ഞിട്ടുണ്ട് ഫോണിൽ സംസാരിക്കുമ്പോൾ എനിക്ക് വളരെ ജാഡയാണെന്ന് തോന്നാറുണ്ടെന്ന്. എന്റെ ശബ്ദം ഇങ്ങനെ ആയതുകൊണ്ടാണ് ആളുകൾ പലപ്പോഴും എന്നെ തെറ്റിദ്ധരിക്കപ്പെടുന്നത്,’ ഷമ്മി പറഞ്ഞു.

ഷമ്മി തിലകൻ,Photo: Shammi Thilakan/Facebook

ശബ്ദം കൊണ്ട് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയിൽ വിളിക്കാൻ കാരണവും ഈ ശബ്‌ദം തന്നെയായിരിക്കും. എന്നിരുന്നാലും ശബ്ദം കൊണ്ട് ഒരുപാട് നഷ്ടങ്ങൾ തനിക്ക് സംഭവിച്ചിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

ഷമ്മി തിലകൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ വിലായത്ത് ബുദ്ധ അടുത്തിടെ തിയേറ്ററിൽ എത്തിയിരുന്നു. ശക്തമായ കഥാപാത്രമായിരുന്നു ഷമ്മി തിലകൻ അതിൽ കാഴ്ചവെച്ചത്.

Content Highlight: Actor Shammi Thilakan talk abot his voice