നടൻ രവികുമാർ അന്തരിച്ചു, മരണം അർബുദരോഗത്തിന് ചികിത്സയിലിരിക്കെ
Obituary
നടൻ രവികുമാർ അന്തരിച്ചു, മരണം അർബുദരോഗത്തിന് ചികിത്സയിലിരിക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th April 2025, 1:06 pm

ചെന്നൈ: എഴുപതുകളിലെ മുൻനിര നടനായിരുന്ന രവി കുമാർ അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് രാവിലെ ഒൻപത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും.

ലിസ, അവളുടെ രാവുകൾ, അങ്ങാടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Content Highlight: Actor Ravikumar passes away, died while undergoing treatment for cancer