ആളുകളെ കാണിക്കാന്‍ വേണ്ടി ഫോട്ടോയും റീല്‍സും പോസ്റ്റ് ചെയ്യുന്നത് എനിക്കിഷ്ടമല്ല, ഫേക്ക് അക്കൗണ്ടാണ് ഞാന്‍ ഉപയോഗിക്കുന്നത്: രണ്‍ബീര്‍ കപൂര്‍
Entertainment news
ആളുകളെ കാണിക്കാന്‍ വേണ്ടി ഫോട്ടോയും റീല്‍സും പോസ്റ്റ് ചെയ്യുന്നത് എനിക്കിഷ്ടമല്ല, ഫേക്ക് അക്കൗണ്ടാണ് ഞാന്‍ ഉപയോഗിക്കുന്നത്: രണ്‍ബീര്‍ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th March 2023, 1:11 pm

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തനിക്ക് അത്ര ഇഷ്ടമല്ലെന്ന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. അവിടെ ആളുകളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഫോട്ടോയും റീല്‍സുമൊക്കെ ഇടേണ്ടി വരുമെന്നും അതൊന്നും തനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആര്‍ക്കും അറിയാത്ത ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് തനിക്കുണ്ടെന്നും അതിലൂടെയാണ് തനിക്ക് വേണ്ടപ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും കാണുന്നതെന്നും അതിനുവേണ്ടിയാണ് അത്തരത്തില്‍ ഫേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും കപില്‍ ശര്‍മ ഷോയില്‍ സംസാരിക്കവെ താരം പറഞ്ഞു.

‘സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. അവിടെ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നവരെ സന്തോഷിപ്പിക്കാന്‍ ചിത്രങ്ങള്‍ പങ്കുവെക്കണം റീല്‍സ് ഉണ്ടാക്കി ചെയ്യണം. അതെല്ലാം എനിക്ക് ഭയങ്കര ബോറടിയാണ്.

പക്ഷെ ഞാന്‍ എനിക്ക് ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് വേണ്ടപ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും കാണാന്‍ വേണ്ടി. ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് നിലനിര്‍ത്തി കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല,’ രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

തൂ ജൂതി മെയ്ന്‍ മക്കാര്‍ എന്ന സിനിമയാണ് രണ്‍ബീറിന്റേതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ലവ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ നായികയായെത്തുന്നത് ശ്രദ്ധ കപൂറാണ്.

content highlight: actor ranbeer kapoor says about he have a fake social media account