ജോണ്‍ എബ്രഹാമിന്റെ വില്ലനായി രാജീവ് പിള്ള; സത്യമേവ ജയതേ രണ്ടാം ഭാഗം ഒരുങ്ങുന്നു
indian cinema
ജോണ്‍ എബ്രഹാമിന്റെ വില്ലനായി രാജീവ് പിള്ള; സത്യമേവ ജയതേ രണ്ടാം ഭാഗം ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th November 2020, 9:11 am

മുംബൈ: മലയാളി താരം രാജീവ് പിള്ള വീണ്ടും ബോളിവുഡിലേക്ക്. ജോണ്‍ എബ്രഹാം നായകനാവുന്ന സത്യമേവ ജയതേ 2 എന്ന ചിത്രത്തിലാണ് രാജീവ് പിള്ള അഭിനയിക്കുന്നത്.

വില്ലന്‍ റോളിലാണ് രാജീവ് എത്തുന്നത്. നേരത്തെ രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് അഭിനയിച്ചിരുന്നു. ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് പിള്ളയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.

മിലാപ് സവേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത സത്യമേവ ജയതേയുടെ രണ്ടാം ഭാഗമനാണ് ചിത്രം. ലഖ്‌നൗവിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം.

തമിഴിലും തെലുങ്കിലുമായി രാജീവിന്റേതായി മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘വര്‍ക് ഫ്രം ഹോം’, ഷലീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് രാജീവിന്റേതായി വരാനിരിക്കുന്നത്.

അതേസമയം ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാം ആയിരിക്കും വില്ലനെന്നാണ് പുറത്തുവരന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വിജയ് 65 എന്നറിയപ്പെടുന്ന ചിത്രം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Rajeev Pillai as John Abraham’s villain; Satyameva Jayate is preparing the second part