വിജയ് സാധാരണ അങ്ങനെ ചെയ്യാത്തതാണ്, പക്ഷേ എന്റെ ഒറ്റ ചോദ്യത്തിൽ തന്നെ അദ്ദേഹം സമ്മതം പറഞ്ഞു: വിശാൽ
Film News
വിജയ് സാധാരണ അങ്ങനെ ചെയ്യാത്തതാണ്, പക്ഷേ എന്റെ ഒറ്റ ചോദ്യത്തിൽ തന്നെ അദ്ദേഹം സമ്മതം പറഞ്ഞു: വിശാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th September 2023, 2:48 pm

തന്റെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വിജയ് ലോഞ്ച് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ വിശാൽ. വിജയ് പൊതുവെ ആരുടെയും പടങ്ങൾ ലോഞ്ച് ചെയ്യാത്ത ഒരാളാണെന്നും തന്റെ പടം മാത്രം വിജയ് ലോഞ്ച് ചെയ്തത് ഒരുപാടുപേരെ അത്ഭുതപ്പെടുത്തിയെന്നും വിശാൽ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ മാർക്ക് ആന്റണിയുടെ മോഷൻ പോസ്റ്റർ ആരെ വെച്ച് ലോഞ്ച് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ എന്നോട് ചോദിച്ചിരുന്നു . വിജയിയെ വെച്ച് ചെയ്യാമെന്ന് ഞാൻ പറഞ്ഞു . വിജയ് ഇത് വരെ ആരുടെയും പടം ലോഞ്ച് ചെയ്തിട്ടില്ല എന്നവർ പറഞ്ഞപ്പോൾ ചുമ്മാ ഒന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു. ചോദിച്ചപ്പോൾ തന്നെ അദ്ദേഹം വരാൻ പറഞ്ഞു. ഇവർക്കെല്ലാം അത് അത്ഭുതമായിരുന്നു.

അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. മോഷൻ പോസ്റ്റർ കണ്ടപ്പോൾ അദ്ദേഹത്തിന് പടം കാണണമെന്ന് പറഞ്ഞു. റിലീസിന് മുന്നേ തന്നെ പടം കാണിക്കാൻ ആദി സാറിനോട് ഞാൻ പറഞ്ഞു.

നിങ്ങളുടെ പടം മാത്രം എന്തുകൊണ്ടാണ് വിജയ് ഓക്കെ പറഞ്ഞതെന്ന് പലരും ഭയങ്കര ആശ്ചര്യത്തോടെ എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അതിനൊരു ഉത്തരം ഇല്ലായിരുന്നു. കാരണം ഞാൻ ചോദിച്ചു അദ്ദേഹം ഓക്കെ പറഞ്ഞു അത്രെയേ ഉള്ളു,’ വിശാൽ പറഞ്ഞു.

അടുത്ത വർഷം താൻ തുപ്പരിവാളൻ രണ്ടാം ഭാഗം ചെയ്യാൻ പോകുന്നുണ്ടെന്നും വിജയിയെ വെച്ച് ഒരു പടം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും വിശാൽ പറഞ്ഞു.

‘എനിക്ക് വിജയിയെ വെച്ച് ഒരു പടം സംവിധാനം ചെയ്യണമെന്നുണ്ട്. അത് എന്റെ ബക്കറ്റ് ലിസ്റ്റിലുള്ളതാണ്. തുപ്പരിവാളിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഞാൻ ഷൂട്ട് ചെയ്യാൻ പോകുന്നുണ്ട്.


ഒരു സ്ക്രിപ്റ്റ് ഞാൻ അടുത്ത വർഷത്തേക്ക് എഴുതുന്നുണ്ട്. സ്ക്രിപ്റ്റ് നല്ലതായാൽ വിജയിയെ വെച്ച് ചെയ്യണമെന്നുണ്ട്,’വിശാൽ പറഞ്ഞു.
ലിയോ സിനിമയിൽ തന്നെ വിളിച്ചിരുന്നെന്നും മാർക്ക് ആന്റണിയുടെ ഷൂട്ടിൽ ആയതിനാൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

Content Highlight: Actor-producer Vishal talks about Vijay launching the motion poster of his new film