മഞ്ജുവും പൃഥ്വിയും ആസിഫ് അലിയും അന്ന ബെന്നും; ബിഗ് ബജറ്റ് ചിത്രവുമായി വേണു?
Movie Day
മഞ്ജുവും പൃഥ്വിയും ആസിഫ് അലിയും അന്ന ബെന്നും; ബിഗ് ബജറ്റ് ചിത്രവുമായി വേണു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th June 2021, 5:00 pm

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുതിയ സിനിമയില്‍ വന്‍താരനിരയെന്ന് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവര്‍ സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പിന്തുണയോടെയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജി.ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയെ ആസ്പദമാക്കി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണ് വേണു സംവിധാനം ചെയ്യുന്നത്.

ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന ശംഖുമുഖിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. കൊവിഡ് സാഹചര്യത്തിനനുസരിച്ച് ഈ വര്‍ഷം തന്നെ ചിത്രം പുറത്തിറക്കാനാണ് പദ്ധതി.

വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ശംഖുമുഖി. പാര്‍വതി തിരുവോത്ത്-ആസിഫ് അലി ടീം ഒന്നിച്ച ആണും പെണ്ണും ആന്തോളജി സീരീസിലെ രാച്ചിയമ്മയാണ് വേണു ഇതിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.