ആന്റണിയുടെയും ഷൈനിന്റെയും നീരജിന്റേയും അടി മേടിച്ചു പോകാൻ പറഞ്ഞു: നിഷാന്ത് സാഗർ
Film News
ആന്റണിയുടെയും ഷൈനിന്റെയും നീരജിന്റേയും അടി മേടിച്ചു പോകാൻ പറഞ്ഞു: നിഷാന്ത് സാഗർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th September 2023, 5:59 pm

ആർ.ഡി.എക്സ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ നിഷാന്ത് സാഗർ. സിനിമയിൽ ആന്റണിയുടെയും ഷൈനിന്റെയും നീരജിന്റേയും അടി ഒരുമിച്ച് വാങ്ങിയതിനെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയിൽ അടി കൊള്ളുന്നത് തനിക്ക് സന്തോഷം തരുന്ന കാര്യമാണെന്നും സിനിമയിൽ ഭാഗമാകുന്നത് തന്നെ വലിയ കാര്യമാണെന്നും നിഷാന്ത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗർ.

‘ഷൂട്ട് നടക്കുന്ന സമയത്ത് ആ മൂന്ന് ആൾക്കാരുടെ ഇടികൊള്ളാൻ വേണ്ടി റെഡിയായിട്ട് ഇരിക്കുകയാണ്. ആ സമയത്ത് അസിസ്റ്റൻറ് ഡയറക്ടർ വന്ന് പറയും ചേട്ടാ റെഡിയായോ എന്ന്. ആന്റണി റെഡിയായിട്ടുണ്ട് ചേട്ടന് അടി വാങ്ങിച്ചിട്ട് പോകാമായിരുന്നു എന്ന രീതിയിൽ പറയും. ഞാൻ ചെല്ലുന്നു, അടി മേടിക്കുന്നു തിരിച്ച് നമ്മുടെ സേഫ് സോണിൽ വന്നിരിക്കുന്നു. പിന്നീട് വീണ്ടും അസിസ്റ്റൻറ് ഡയറക്ടർ വന്നിട്ട് ‘നീരജ് റെഡി ആയിട്ടുണ്ട് ഒന്നൂടെ വന്നാൽ നന്നായിരുന്നെന്ന് എന്ന് പറയും. പിന്നെ ‘ഷെയ്ൻ റെഡിയായിട്ടുണ്ട്’ എന്ന് പറഞ്ഞ് വീണ്ടും വരും . അങ്ങനെ ഓരോരുത്തരുടെയും അടികൊണ്ട് വന്ന് ഇരിക്കും.


പക്ഷെ ഇടി കൊണ്ടിട്ട് നമുക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ. പടത്തിന്റെ ഭാഗമാവാൻ കഴിഞ്ഞു എന്നുള്ളതാണ് വലിയ കാര്യം,’ നിഷാന്ത് സാഗർ പറഞ്ഞു.

നിഷാന്തിനെ പോലുള്ളവർ ഇങ്ങനെ ഇടി നല്ല രീതിയിൽ കൊള്ളുന്നത് കൊണ്ടാണ് നായകന്മാർ വലിയ ഹീറോസ് ആയി തോന്നുന്നതെന്നും ഈ സമയം അവതാരകൻ കൂട്ടി ചേർത്തു. ആർ.ഡി.എക്സ് പടത്തിൽ ഏറ്റവും കുറവ് ഇടി കിട്ടിയത് തനിക്കാണെന്നായിരുന്നു ഇത്തോടെയുള്ള നിഷാന്തിന്റെ മറുപടി.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്‌സിൽ വില്ലൻ കഥാപാത്രത്തെ മികച്ച രീതിയിൽ നിഷാന്ത് അവതരിപ്പിച്ചിരുന്നു. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡനാണ് നിഷാന്തിന്റെ വരാനിരിക്കുന്ന സിനിമ.

Content Highlight: Actor Nishant Sagar was sharing the details of RDX movie