'ലവനും ഇനി തുമ്പ് ചെത്തുമോ?', മകന്‍ നോമ്പെടുത്തതിനെ കുറിച്ചുള്ള പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്; മറുപടി നല്‍കി നിര്‍മ്മല്‍ പാലാഴി
Kerala News
'ലവനും ഇനി തുമ്പ് ചെത്തുമോ?', മകന്‍ നോമ്പെടുത്തതിനെ കുറിച്ചുള്ള പോസ്റ്റിന് താഴെ വിദ്വേഷ കമന്റ്; മറുപടി നല്‍കി നിര്‍മ്മല്‍ പാലാഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th April 2021, 9:57 pm

കോഴിക്കോട്: മകന്‍ ആദ്യമായി നോമ്പ് എടുത്തിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ വര്‍ഗീയ കമന്റുമായെത്തിയയാള്‍ക്ക് മറുപടി നല്‍കി നടന്‍ നിര്‍മ്മല്‍ പാലാഴി. മുസ്‌ലിങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റിനോടാണ് നടന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍ താല്‍പര്യം തോന്നിയ മകന്‍ ആദ്യമായി നോമ്പ് എടുത്തുവെന്നും ഇപ്പോള്‍ നോമ്പ് മുറിക്കാനുള്ള ബാങ്ക് വിളിക്കായി കാത്തിരിക്കുയാണെന്നാണ്, മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെയാണ് വിദ്വേഷ കമന്റുമായി ഒരാളെത്തിയത്.

‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഈ കമന്റ്. ഇതിന് മറുപടിയായി, ‘ ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ,’ എന്ന് നിര്‍മ്മല്‍ എഴുതി.

നിരവധി പേരാണ് വിദ്വേഷ കമന്റിനെ എതിര്‍ത്തും നിര്‍മ്മല്‍ പാലാഴിയ്ക്ക് പിന്തുണയുമായും എത്തിയത്. ഇത്തരം കമന്റുകളിടുന്നവരാണ് യഥാര്‍ത്ഥ വൈറസുകളെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

വിദ്വേഷ കമന്റിന് കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.