നീരജിനെ ഏറ്റെടുത്ത് ബോളിവുഡ്; ആമസോണിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സിലും തിളങ്ങാന്‍ നീരജ്
Neeraj Madhav
നീരജിനെ ഏറ്റെടുത്ത് ബോളിവുഡ്; ആമസോണിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സിലും തിളങ്ങാന്‍ നീരജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd March 2021, 4:23 pm

ആമസോണ്‍ പ്രൈമില്‍ നീരജ് മാധവ് ആദ്യമായി അഭിനയിച്ച ഹിന്ദി സീരിസ് ഫാമിലി മാന്‍ ഹിറ്റായത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഫാമിലി മാന്‍. ഇതിന് പിന്നാലെ വീണ്ടും ബോളിവുഡിലേക്ക് കാലെടുത്തുവെക്കുകയാണ് നീരജ് മാധവ്.

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് നീരജ് വീണ്ടും ബോളിവുഡിന്റെ ഭാഗമാകുന്നത്. നീരജ് ആദ്യമായി നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലിന്റെ ഭാഗമാകുന്നതും ഫീല്‍സ് ലൈക്ക് ഇഷ്‌കിലൂടെയാണ്.

ഏഴുകഥകളാണ് ഫീല്‍സ് ലൈക്ക് ഇഷ്‌കില്‍ ഉള്ളത്. നീരജ് മാധവ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെറ്റ്ഫ്‌ള്ക്‌സിന്റെ ഭാഗമാകുകയാണ് എന്ന് അറിയിച്ചത്.

മദന്‍, മേരി ഖാന്‍, അമോല്‍ പരാഷ്‌കര്‍, കാജോള്‍ ചുഗ്, മിഹിര്‍ അഹുജ, ബവേഷ് ബബാനി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

നേരത്തെ നീരജ് മാധവ് പുതിയ പടത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ദ ഫാമിലി മാനില്‍ നീരജിനൊപ്പം മലയാളി താരം ദിനേശ് പ്രഭാകറും പ്രധാന വേഷം ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള തീവ്രവാദിയായാണ് നീരജ് മാധവന്‍ ഫാമിലിമാനില്‍ വേഷമിട്ടത്. ഫാമിലിമാന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Neeraj Madhava’s debut in Netflix through Feels Like Ishq