പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള മലയാളികളായ അഭിനേതാക്കള്‍ ഇവരാണ്: നാനി
Entertainment news
പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള മലയാളികളായ അഭിനേതാക്കള്‍ ഇവരാണ്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 10:42 am

കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും പ്രതിഭയും കഠിനാധ്വാനവും ഒരു പോലെയുള്ള അഭിനേതാക്കളാണെന്ന് നടന്‍ നാനി. പുതിയ ചിത്രമായ ദസറയില്‍ മൂവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കീര്‍ത്തിക്ക് അഭിനയത്തോടുള്ള ആത്മസമര്‍പ്പണം തനിക്ക് നന്നായി അറിയാമെന്നും ഷൈന്‍ ഒരു ടെറിഫിക് ആക്ടറാണെന്നുമാണ് നാനി പറഞ്ഞത്. ദസറയുടെ പ്രൊമോഷന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രണ്ടുപേരും പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള അഭിനേതാക്കളാണ്. കീര്‍ത്തി നേരത്തെമുതല്‍ എന്റെ സുഹൃത്താണ്. ആറ് വര്‍ഷം മുന്‍പാണ് ‘നീനു ലോക്കല്‍’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

അന്ന് മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. കീര്‍ത്തിയുടെ സിനിമയോടുള്ള ആത്മസമര്‍പ്പണം എനിക്ക് നന്നായിട്ടറിയാം. ദസറ എന്ന സിനിമയുടെ ഹൃദയം തന്നെയാണ് കീര്‍ത്തി.

തന്റെ കഥാപാത്രത്തെ അത്രമേല്‍ മനോഹരമായിട്ടാണ് കീര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ഷൈനുമായി ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ടെറിഫിക് ആക്ടര്‍ ആയിട്ടാണ് ഷൈനിനെ എനിക്ക് തോന്നിയിട്ടുള്ളത്,” നാനി പറഞ്ഞു.

ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ‘ദസറ’യാണ് നാനിയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.

മാര്‍ച്ച് 30 നാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയുക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, സംഗീതം സന്തോഷ് നാരായണന്‍, എഡിറ്റര്‍ നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിജയ് ചഗന്തി, സംഘട്ടനം റിയല്‍ സതീഷ്, അന്‍ബരിവ് എന്നിവരാണ്.

content highlight: actor nani about keerthi suresh and shine tom chakko