ബൈക്കിന്റെ ചക്രത്തില്‍ നൂല്‍ നൂല്‍ക്കുന്ന മോദി; 'ഇന്ധനവിലവര്‍ധന' യുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് മുരളി ഗോപി
Social Tracker
ബൈക്കിന്റെ ചക്രത്തില്‍ നൂല്‍ നൂല്‍ക്കുന്ന മോദി; 'ഇന്ധനവിലവര്‍ധന' യുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് മുരളി ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 2:55 pm

കൊച്ചി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരായ കാര്‍ട്ടൂണ്‍ പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദിനേഷ് കുക്കിജട്കയുടെ കാര്‍ട്ടൂണാണ് മുരളി ഗോപി പങ്കുവെച്ചത്.

ബൈക്ക് തലതിരിച്ചിട്ട് അതിന്റെ ചക്രത്തില്‍ നൂല്‍ നൂല്‍ക്കുന്ന മോദിയുടെ ചിത്രമാണ് കാര്‍ട്ടൂണ്‍. ഭിത്തിയിലെ ഫോട്ടോയില്‍ ഗാന്ധി അന്ധാളിച്ച് നോക്കുന്നതും കാര്‍ട്ടൂണിലുണ്ട്.

ഇതാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്.

രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നിട്ട് രണ്ട് മാസത്തിലേറെയായി. ഇതിന് പിന്നാലെ പാചകവാതക വിലയും അടിക്കടിയായി വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പ്രതിഷേധവുമായി വന്നിരുന്നു.

നേരത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വിനീത് ശ്രീനിവാസന്‍ ട്രോള്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചത്.

നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ ട്രോളി രംഗത്തെത്തിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Murali Gopy Fuel Price Hike Cartoon